ബന്ധുക്കളെ കോവിഡ് വാക്‌സിനാണെന്ന് തെറ്റിദ്ധരിപ്പിച്ച് മയക്കുമരുന്ന് കുത്തിവെച്ച് 30 പവന്‍ കവര്‍ന്ന യുവതി പിടിയില്‍

ബന്ധുക്കളെ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് നടത്താമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് മയക്കുമരുന്ന് കുത്തിവെച്ച് വീട്ടില്‍നിന്ന് 30 പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ യുവതി പിടിയില്‍. പെരമ്ബലൂര്‍ കീഴ്ക്കരക്കാട് സത്യ(30) ആണ് പ്രതി.
അകന്നബന്ധുവായ കൃഷ്ണമൂര്‍ത്തിയുടെ വീട്ടിലെത്തി തന്റെ പക്കല്‍ കോവിഡ് വാക്‌സിനുണ്ടെന്ന് അറിയിച്ചു. തുടര്‍ന്ന് കൃഷ്ണമൂര്‍ത്തിയും കുടുംബാംഗങ്ങളും കുത്തിവെപ്പിന് സമ്മതിച്ചു. കൃഷ്ണമൂര്‍ത്തി, ഭാര്യ രാസാത്തി, രണ്ട് പെണ്‍മക്കള്‍ എന്നിവരാണ് കുത്തിവെപ്പിന്
കോവാക്‌സിന് പകരം മയക്കുമരുന്ന് കുത്തിവെച്ചതോടെ നാലുപേരും ബോധരഹിതരായി. തുടര്‍ന്ന് 30 പവന്റെ സ്വര്‍ണാഭരണങ്ങളുമായി പ്രതി കടന്നുകളയുകയായിരുന്നു. അടുത്തദിവസം രാവിലെ ബോധം തെളിഞ്ഞതോടെയാണ് തട്ടിപ്പിനിരയായ വിവരമറിയുന്നത്. തുടര്‍ന്ന് രാമനത്തം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. സത്യയെ മംഗലാപുരത്തുവെച്ചാണ് പൊലീസ് പിടികൂടിയത്.
https://www.facebook.com/Malayalivartha
























