വധുവിനെ കണ്ടെത്തി നല്‍കണമെന്ന ആവശ്യവുമായി പോലീസിനെ സമീപിച്ച് യുവാവ്

തനിക്ക് വധുവിനെ കണ്ടെത്തി നല്‍കണമെന്ന ആവശ്യവുമായി പൊലീസിനെ സമീപിച്ച് ഉത്തര്‍പ്രദേശില്‍ 26കാരന്‍. കൈരാനയിലെ അസിം മന്‍സൂരിയാണ് വ്യത്യസ്ത ആവശ്യവുമായി യുപി പൊലീസിനെ സമീപിച്ചത്. രണ്ടടിയാണ് അസീമിന്റെ ഉയരം. ഓരോ തവണയും വീട്ടുകാര്‍ കൊണ്ടുവരുന്ന ആലോചനകള്‍ അസിമിന്റെ ഉയരത്തെ ചൊല്ലി മുടങ്ങാറാണ് പതിവ്. ഒറ്റക്കുള്ള ജീവിതവും നിരന്തര അവഗണനകളും മടുത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് അസിം പൊലീസിനെ സമീപിച്ചത്. പൊതുജന സേവനത്തിന്റെ ഭാഗമായി കണക്കാക്കി പോലീസ് വധുവിനെ കണ്ടെത്തണമെന്നാണ് യുവാവിന്റെ ആവശ്യം. അഞ്ചുവര്‍ഷമായി വധുവിനെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് കോസ്‌മെറ്റിക് ഷോപ്പ് നടത്തുന്ന അസിം. കുടുംബത്തില്‍ അഞ്ചുമക്കളില്‍ ഏറ്റവും ഇളയ മകനാണ്. ഉയരത്തെ ചൊല്ലി സഹപാഠികളില്‍നിന്നും മറ്റും അവഹേളനങ്ങളും അപമാനങ്ങളും നേരിടേണ്ടിവന്നതോടെ അഞ്ചാംക്ലാസില്‍ പഠനം നിര്‍ത്തേണ്ടി വന്നു . അസിമിന് 21 വയസ് തികഞ്ഞതോടെ വീട്ടുകാര്‍ വിവാഹാലോചന തുടങ്ങി . അതെ സമയം ഉയരത്തെ ചൊല്ലി ആലോചനകളെല്ലാം മുടങ്ങുകയായിരുന്നുവെന്ന് സഹോദരന്‍ അഭിപ്രായപ്പെട്ടു. അസിം പൊലീസ് സ്‌റ്റേഷനിലെത്തുന്നത് ബുധനാഴ്ചയാണ്. 'ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന് അറിയില്ല, എന്നാല്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും' ശമ്‌ലി കോട്‌വാലി എസ്.എച്ച്.ഒ സത്പാല്‍ സിങ് പറഞ്ഞു. ഇതേ ആവശ്യവുമായി നേരത്തേ മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും അസിം സമീപിച്ചിരുന്നു. എട്ടുമാസം മുമ്ബ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഇതേ ആവശ്യമുന്നയിച്ച് അസിം കത്തെഴുതിയിരുന്നു.
https://www.facebook.com/Malayalivartha
























