മാസ്‌ക് ശരിയായ രീതിയില്‍ ധരിച്ചില്ലെങ്കില്‍ പുറത്ത്....വിമാനത്താവളങ്ങളിലും വിമാനത്തിലും യാത്രക്കാര്‍ ശരിയായ വിധത്തില്‍ മാസ്‌ക് ധരിക്കുന്നടക്കം കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നെന്ന് ഉറപ്പാക്കാന്‍ സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് മാര്‍ഗരേഖ പുറത്തിറക്കി

മാസ്‌ക് ധരിക്കാന്‍ കൂട്ടാക്കാത്ത യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കിവിടും. ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി.
വിമാനത്തില്‍ യാത്രക്കാര്‍ മൂക്ക് മറച്ച് മാസ്‌ക് ധരിക്കണം. സാമൂഹ്യഅകലവും പാലിക്കണം. ഇത് വിമാന ജീവനക്കാര്‍ ഉറപ്പാക്കണം. അനുസരിക്കാത്തവരെ വിമാനത്തില്‍ നിന്ന് പുറത്താക്കണം. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ ഇളവു നല്‍കും.
വിമാനത്താവളങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കാനുള്ള ചുമതല സി.ഐ.എസ്.എഫിനാണ്. പ്രവേശന കവാടം മുതല്‍ യാത്രക്കാര്‍ മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കണം.
മുന്നറിയിപ്പ് ലഭിച്ചിട്ടും മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നിയമ നടപടിയെടുക്കാനും നിര്‍ദ്ദേശമുണ്ട്.
കൊല്‍ക്കത്തയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ അടുത്തിരുന്ന യാത്രക്കാരന്‍ മാസ്‌ക് ധരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.ഹരിശങ്കര്‍ സ്വമേധയാ കേസെടുത്തിരുന്നു. വിമാന യാത്രക്കാര്‍ മാസ്‌ക് ധരിക്കുന്നെന്ന് ഉറപ്പാക്കാന്‍ തുടര്‍ന്ന് കോടതി ഉത്തരവുണ്ടായി.
"
https://www.facebook.com/Malayalivartha