ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ഗുണനിലവാരം കുറഞ്ഞ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ രാജ്യത്ത് അടുത്തവര്‍ഷം നിരോധിക്കും

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ഗുണനിലവാരം കുറഞ്ഞ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ രാജ്യത്ത് അടുത്തകൊല്ലം നിരോധിക്കും. ജനുവരി ഒന്ന്, ജൂലായ് ഒന്ന് എന്നിങ്ങനെ രണ്ടുഘട്ടങ്ങളായിട്ടാവും നിരോധനം ഏര്‍പ്പെടുത്തുക.
120 മൈക്രോണില്‍ കുറഞ്ഞ കനമുള്ള പോളിത്തീന്‍ ബാഗുകള്‍ ഉപയോഗിക്കുന്നത് ഇക്കൊല്ലം സെപ്റ്റംബര്‍ 30 മുതലും വിലക്കും. വിലക്ക് ഏര്‍പ്പെടുത്തിക്കഴിഞ്ഞാല്‍ പിന്നെ ഇവ നിര്‍മിക്കാനോ ഇറക്കുമതി ചെയ്യാനോ വില്‍ക്കാനോ ഉപയോഗിക്കാനോ പറ്റില്ല. സംസ്‌കരിച്ച് വീണ്ടും ഉപയോഗിക്കാന്‍ പറ്റാത്ത എല്ലാത്തരം പ്ലാസ്റ്റിക്കുകളും രാജ്യത്ത് ഇല്ലാതാക്കുകയാണ് ലക്ഷ്യം.
പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ചട്ടം ഭേദഗതി ചെയ്യാനുള്ള കരട്(പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യല്‍ ഭേദഗതി ചട്ടം) പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കി.
ഇതിന്‍മേല്‍ മേയ് 11 വരെ അഭിപ്രായം അറിയിക്കാം. അവയെല്ലാം പരിഗണിച്ചായിരിക്കും അന്തിമവിജ്ഞാപനം. പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് 2016 മാര്‍ച്ച് 18-ന് പ്രാബല്യത്തില്‍വന്ന ചട്ടമാണ് ഭേദഗതി ചെയ്യുന്നത്.
2022 ജനുവരി ഒന്നുമുതല്‍ നിരോധിക്കുന്നവ
പ്ലാസ്റ്റിക് തണ്ടുള്ള ഇയര്‍ ബഡുകള്‍, ബലൂണുകള്‍, പ്ലാസ്റ്റിക് കൊടികള്‍, മിഠായി, ഐസ്‌ക്രീം തണ്ടുകള്‍, അലങ്കാരങ്ങള്‍ക്ക് ഉപയോഗിക്കുന്ന തെര്‍മോകോളുകള്‍
2022 ജൂലായ് ഒന്നുമുതല്‍ നിരോധിക്കുന്നവ
പ്ലാസ്റ്റിക് പ്ലേറ്റുകള്‍, കപ്പുകള്‍, കട്ലറി സാധനങ്ങള്‍ പൊതിയാനും പാക്കിങ്ങിനും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഫിലിമുകള്‍, ക്ഷണക്കത്തുകള്‍
സിഗററ്റ് പാക്കറ്റുകള്‍, കനം 100 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്, പി.വി.സി. ബാനറുകള്‍
അതേസമയം പ്ലാസ്റ്റിക്കിനെ ഒഴിവാക്കാനും ഉപയോഗം ചുരുക്കാനും എത്രയോ വഴികളുണ്ട്. സാധനങ്ങള്‍ വാങ്ങാന്‍ പോവുമ്പോള്‍ നല്ലൊരു ഷോപ്പിങ്ങ് ബാഗ് കൈയിലെടുക്കുകയാണെങ്കില്‍ ഏറ്റവും നല്ലത്. (സാധനങ്ങള്‍ വാങ്ങുമ്പോള്‍ തരുന്ന കവറുകള്‍ക്ക് ഇപ്പോള്‍ കടക്കാര്‍ ചാര്‍ജ് ചെയ്യുന്നുണ്ട്.) ഷോപ്പിങ് ബാഗുകള്‍ കൊണ്ടുപോയാല്‍ പണവും ലാഭം,
പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ ഒഴിവായും കിട്ടും. മാത്രമല്ല, അത് എല്ലാവരും കാണ്‍കെ ആകുമ്പോള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനവും ആയി. ഇനിയുമുണ്ട് പ്ലാസ്റ്റിക് ഒഴിവാക്കാനുള്ള പല പല സൂത്രങ്ങള്‍.
പാക്കറ്റുകളില്‍ കിട്ടുന്ന പരിപ്പ് പയര്‍ പഞ്ചസാര എന്നിവ ഒഴിവാക്കി പൊതിഞ്ഞു തൂക്കി തരുന്ന കടകളില്‍ നിന്നും വാങ്ങാം.വാഹനസൗകര്യം ഉള്ളവര്‍ക്ക് സാധനങ്ങള്‍ ഇട്ടു വയ്ക്കുന്ന ടിന്നുകള്‍ തന്നെ കൊണ്ടുപോയാല്‍ പരിപ്പ്, പയര്‍ മുതലായവ ടിന്നില്‍ ഇട്ടു വാങ്ങി വരാം. വീട്ടില്‍ വന്ന ശേഷം അഴിച്ച് ടിന്നില്‍ ഇടുന്ന പണി ഒഴിവായി കിട്ടും!
മീനും ഇറച്ചിയും വാങ്ങാന്‍ പ്ലാസ്റ്റിക് അല്ലെങ്കില്‍ സ്റ്റീല്‍ പാത്രങ്ങള്‍ കൊണ്ട് പോകാം. പ്ലാസ്റ്റിക്ക് കവറുകള്‍ ഒഴിവാക്കാം. അവ കഴുകി വൃത്തി ആക്കുന്ന പണിയും ലാഭം. പുറത്തുപോയി ഭക്ഷണം കഴിക്കാന്‍ തോന്നുമ്പോള്‍ പരമാവധി ഹോട്ടലില്‍ പോയി കഴിക്കുക.
ഭക്ഷണം ആസ്വദിച്ച് തിരിച്ചു പോരാലോ. ഭക്ഷണം വീട്ടില്‍ വരുത്തുമ്പോള്‍ അവ വിളമ്പിയ ശേഷം പാത്രം കഴുകല്‍ പോലുള്ള പണികള്‍ വരും. കൂടാതെ ഭക്ഷണം കൊണ്ട് വരുന്ന വകയില്‍ ധാരാളം പ്ലാസ്റ്റിക്-ഫോയില്‍ പത്രങ്ങളും വീട്ടില്‍ എത്തും. ചൂടുള്ള ഭക്ഷണം പ്ലാസ്റ്റിക് പാത്രങ്ങളില്‍ എടുക്കുമ്പോള്‍ ഉള്ള ആരോഗ്യ പ്രശ്നങ്ങള്‍ വേറേയുമുണ്ട്.
കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരളവു വരെ ബോള്‍ പോയിന്റ് പേന ഒഴിവാക്കി മഷിപ്പേന ഉപയോഗിക്കാം. അത്യാവശ്യം ഉള്ളവര്‍ കഴിവതും റീഫില്‍ മാറ്റി പേന ഉപയോഗിക്കുക. കൂടാതെ റീഫില്ലുകള്‍ വാങ്ങി പേപ്പര്‍ ചുറ്റി ആകര്‍ഷകമായ പേപ്പര്‍ പേനകള്‍ ഉണ്ടാക്കുകയുമാവാം.
ലഞ്ച് ബോക്സ് , വാട്ടര്‍ ബോട്ടില്‍ തുടങ്ങിയവ സ്റ്റീല്‍ കൊണ്ടോ ഗ്ലാസുകൊണ്ടോ ഉള്ളവ തന്നെ ഉപയോഗിക്കുക. ഭക്ഷണം പൊതിയുമ്പോള്‍ പ്ലാസ്റ്റിക് ഫോയിലിന് പകരം വാഴയില ഉപയോഗിക്കാം.
മൊബൈലിന് തുണികൊണ്ടുള്ള പൗച്ചുകള്‍ ഉപയോഗിക്കാം. വീടുകളിലും സ്‌കൂളുകളിലും ഓഫീസുകളിലും വലിയ ഓഡിറ്റോറിയങ്ങളിലും ചടങ്ങുകള്‍ ഉണ്ടാകുമ്പോള്‍ ഓരോ സെറ്റ് സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും വാങ്ങി വച്ചാല്‍ പ്ലാസ്റ്റിക് പ്ലേറ്റ്, ഗ്ലാസ് എന്നിവ ഒഴിവാക്കാം. ഒറ്റ തവണ പണം ചെലവാക്കിയാല്‍ മതി.
ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങള്‍, കുപ്പികള്‍ തുടങ്ങിയവ പെയിന്റ് ചെയ്തോ കരകൗശല വേലകള്‍ ചെയ്തോ ഭംഗി വരുത്തി പെന്‍ഹോള്‍ഡര്‍, പെന്‍സില്‍ ബോക്സ്വേസ്, ഫ്‌ളവര്‍ വേസ്, പേപ്പര്‍ ട്രേ എന്നിവ ഉണ്ടാക്കാം.
https://www.facebook.com/Malayalivartha
























