Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കോവിഡ് വ്യാപനതോത് വര്‍ദ്ധിക്കുന്നു.... മുംബൈയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

14 MARCH 2021 08:52 AM IST
മലയാളി വാര്‍ത്ത

കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ മുംബൈയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.

കഴിഞ്ഞ ദിവസം മാത്രം ഇവിടെ 1709 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ വര്‍ഷം രാജ്യത്തെ സാമ്ബത്തിക തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക് കൂടിയാണിത്. പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ കര്‍ശനമാക്കിയിട്ടും ജനങ്ങള്‍ അലംഭാവം തുടരുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ എന്ന അന്തിമ മുന്നറിയിപ്പ് താക്കറെ നല്‍കിയിരിക്കുന്നത്.



ഹോട്ടലുകളും മാളുകളും അടയ്ക്കാന്‍ തനിക്ക് താത്പ്പര്യമില്ലെന്ന് എടുത്ത് പറഞ്ഞ മുഖ്യമന്ത്രി, അടച്ചുപൂട്ടല്‍ വേണമെന്നാണോ ആഗ്രഹിക്കുന്നതെന്ന ചോദ്യവും ജനങ്ങളോട് ഉന്നയിച്ചു.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി തന്നെ പാലിക്കണമെന്ന കാര്യം ഊന്നിപ്പറഞ്ഞ താക്കറെ, മാസ്‌ക്-സാമൂഹിക അകലം ഉള്‍പ്പെടെ എല്ലാ പ്രതിരോധ ചട്ടങ്ങളും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു.



കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ജനങ്ങളോട് കൂടുതല്‍ കരുതല്‍ പാലിക്കണമെന്ന അഭ്യര്‍ഥനയുമായി ബൃഹത് മുംബൈ കോര്‍പ്പറേഷന്‍ അധികൃതരും രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് 19ന്റെ ഗ്രാഫ് ഉയരുന്നത് ശ്രദ്ധിച്ച് വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ സഹായിക്കണമെന്നാണ് ഇവര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചിരിക്കുന്നത്.

കോവിഡ് ഗ്രാഫ് എങ്ങനെ പോകണം എന്നത് നമ്മുടെ കൈകളിലാണുള്ളത്. മുംബൈയില്‍ വൈറസ് കൂടുതല്‍ വ്യാപിക്കാന്‍ അനുവദിക്കാതിരിക്കാം. നിങ്ങളുടെ സഹായമില്ലാതെ ഇത് നടക്കില്ല'. ബിഎംസി അധികൃതര്‍ സോഷ്യല്‍മീഡിയയിലൂടെ അഭ്യര്‍ഥിക്കുന്നു. കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായി വ്യാപിച്ച സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. ഇവിടെ മുംബൈയിലായിരുന്നു രോഗവ്യാപനം കൂടുതല്‍.

 



ഇടയ്ക്ക് കാര്യങ്ങളൊക്കെ നിയന്ത്രണത്തില്‍ വന്നെങ്കിലും ഒരിടവേളയ്ക്ക് ശേഷം വീണ്ടും കേസുകള്‍ വര്‍ധിച്ചു വരികയാണ്. നിലവില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കി വരുന്നുണ്ടെങ്കിലും രോഗവ്യാപനം ഉയര്‍ന്ന് തന്നെ നില്‍ക്കുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ എന്ന ഭീഷണി മുഖ്യമന്ത്രി നല്‍കിയിരിക്കുന്നത്.

ലോക്ക്ഡൗണ്‍ എന്ന ആശയത്തോട് താത്പ്പര്യമില്ലെന്ന് മുമ്ബ് പലതവണ പറഞ്ഞിട്ടുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍, 'മാസ്‌ക് ധരിക്കു, ലോക്ക് ഡൗണിനോട് നോ പറയു'എന്ന മുദ്രാവാക്യത്തിലൂന്നിയാണ് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തി വന്നിരുന്നത്.

 



എന്നാല്‍ രോഗവ്യാപനം നിയന്ത്രിക്കാനാകാത്ത സാഹചര്യത്തില്‍ നഗരം ലോക്ക് ഡൗണിലേക്ക് നീങ്ങുന്ന സാഹചര്യമാണ്. മുംബൈ മേയറും ഇക്കാര്യം സംബന്ധിച്ച് സൂചന നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നത് തുടര്‍ന്നാല്‍ നഗരത്തില്‍ സമ്ബൂര്‍ണ്ണ ലോക്ക് ഡൗണ്‍ നടപ്പിലാക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends