കേന്ദ്ര സര്‍ക്കാരിനെതിരായ പ്രക്ഷോഭം അഞ്ചാം മാസത്തിലേക്ക്.... ഹരിയാന അതിര്‍ത്തിയിലെ തിക്രിയില്‍ കര്‍ഷകര്‍ ഇഷ്ടിക വീടുകള്‍ നിര്‍മിക്കുന്നു...

കേന്ദ്ര സര്‍ക്കാരിനെതിരായ പ്രക്ഷോഭം അഞ്ചാം മാസത്തിലേക്കു കടക്കുന്നതോടെ ഹരിയാന അതിര്‍ത്തിയിലെ തിക്രിയില്‍ കര്‍ഷകര്‍ ഇഷ്ടിക വീടുകള്‍ നിര്‍മിക്കുന്നു.
സമരം അനന്തമായി നീളുന്നതും വരാനിരിക്കുന്ന വേനല്‍കാലത്തെ അതിജീവനവും കണക്കിലെടുത്താണ് അതിര്‍ത്തിയില്‍ കര്‍ഷകര്‍ വീടുകള്‍ പണിയുന്നത്. തിക്രി അതിര്‍ത്തിയില്‍ 25 ഓളം വീടുകള്‍ ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞു.
കിസാന്‍ സോഷ്യല്‍ ആര്‍മിയുടെ നേതൃത്വത്തിലാണ് വീട് നിര്‍മാണം. ഇത്തരം വീടുകള്‍ നിര്‍മിക്കുന്നതിനു കര്‍ഷകരുടെ കൈയ്യില്‍ നിന്ന് പണം ഈടാക്കുന്നില്ലെങ്കിലും നിര്‍മാണ സാമഗ്രികള്‍ക്കു കര്‍ഷകര്‍ പണം നല്‍കണം.
20,000 മുതല്‍ 25,000 രൂപ വരെയാണ് ഓരോ വീടിനും ചെലവ് വരിക. അതിര്‍ത്തിയില്‍ ഇത്തരത്തിലുള്ള 2000 വീടുകളെങ്കിലും പണിതീര്‍ക്കാനാണ് നീക്കം. കത്തുന്ന വേനലില്‍ താത്കാലിക കേന്ദ്രങ്ങളില്‍ തുടരാനാകാത്തതും കേന്ദ്രസര്‍ക്കാരിന്റെ നിസംഗ മനോഭാവം മൂലം സമരം അനന്തമായി നീളുന്നതുമാണ് വീടുകള്‍ പണിയാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത്.
അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന ഭൂരിഭാഗം കര്‍ഷകരും തങ്ങളുടെ ട്രാക്ടറുകളില്‍ തന്നെയാണ് അന്തിയുറങ്ങുന്നത്.കൊയ്ത്തുകാലം അടുക്കുന്നതോടെ ട്രാക്ടറുകള്‍ ഗ്രാമങ്ങളിലേക്ക് തിരികെ എത്തിക്കേണ്ടി വരും.
ഇത്തരത്തിലുള്ള പല ഘടകങ്ങളും കണക്കിലെടുത്താണ് അതിര്‍ത്തിയില്‍ വീടുകള്‍ പണിയാന്‍ തീരുമാനിച്ചതെന്നു കര്‍ഷക സംഘടനാ നേതാക്കള്‍ പറയുന്നു.കേന്ദ്ര സര്‍ക്കാരിനെതിരായ പ്രക്ഷോഭം 4 മാസം പൂര്‍ത്തിയാകുന്ന ഈ മാസം 26 നു ഭാരത് ബന്ദിന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു .
അന്നു രാജ്യത്തുടനീളം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നു സംഘടനാ നേതാക്കള്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha
























