ആന്ധ്രപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പ് ആദ്യഫല സൂചനകൾ പുറത്ത്... ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് വന്‍ വിജയത്തിലേക്ക് കുതിക്കുന്നു...

ഇക്കഴിഞ്ഞ ബുധനാഴ്ച നടന്ന ആന്ധ്രപ്രദേശ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് കൂറ്റന്‍ ജയത്തിലേക്ക് കുതിക്കുന്നു.
8 കോര്‍പ്പറേഷനുകളിലും 66 മുനിസിപ്പാലിറ്റികളിലുമാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ലീഡ് നേടിയിരിക്കുന്നത്. മൂന്നെണ്ണത്തില്‍ ലീഡുമായി തെലുഗു ദേശം പാര്‍ട്ടി രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
ഒടുവില്‍ ഫലപ്രഖ്യാപന വിവരം ലഭിക്കുമ്പോള്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും എവിടെയും ലീഡ് ചെയ്യാനായിട്ടില്ല. 12 കോര്‍പ്പറേഷനുകളിലേക്കും 75 മുനിസിപ്പാലിറ്റികളിലേക്കും നഗര പഞ്ചായത്തുകളിലേക്കുമാണ് ബുധനാഴ്ച തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്.
12 കോര്‍പ്പറേഷനുകളില്‍ ആകെയുള്ള 671 ഡിവിഷനുകളില്‍ 90 ഇടങ്ങളിലും മുനിസിപ്പല്‍-പഞ്ചായത്ത് വാര്‍ഡുകളിലെ 75 ഇടങ്ങളിലും സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പില്‍ 65 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ മണ്ഡലമായ പുലിവേന്ദുല ഉള്‍പ്പടെയുള്ള നാല് മുനിസിപ്പാലിറ്റികളും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എതിരില്ലാതെ ജയിച്ചിരുന്നു.
ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പാണ് ഇതെന്ന പ്രത്യേകത കൂടിയുണ്ട്.
https://www.facebook.com/Malayalivartha
























