പള്ളിത്തർക്ക വിഷയത്തിൽ ആ ഉറപ്പു നൽകാൻ ബിജെപിക്ക് സാധിച്ചില്ല: യാക്കോബായ സഭാ നേതാക്കന്മാർ അമിത്ഷായെ കാണാതെ മടങ്ങി
ബിജെപിയുടെ ആ നീക്കവും പരാജയപ്പെട്ടു... യാക്കോബായ സഭാ നേതാക്കള്‍ ഞെട്ടിച്ചുകളഞ്ഞു.അമ്പരന്ന് അമിത് ഷാ .യാക്കോബായ സഭയെ ഒപ്പം നിർത്താനുള്ള ബിജെപി നീക്കങ്ങൾ അസ്തമിക്കുന്ന തലത്തിലേക്ക് നീങ്ങുകയാണ്.അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. പള്ളിതർക്ക വിഷയത്തിൽ കൃത്യമായ ഉറപ്പുകൾ ബിജെപി ദേശീയ നേതൃത്വത്തിൽ ലഭിക്കാത്തത് ചർച്ചകൾക്ക് വമ്പൻ തിരിച്ചടിയായിരിക്കുകയാണ്. സഭാ നേതാക്കൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാതെ ഡൽഹിയിൽ നിന്ന് മടങ്ങി പോയിരിക്കുകയാണ് .നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി.യുടെ ദേശീയ, സംസ്ഥാന നേതാക്കളും കേന്ദ്രമന്ത്രിമാരും പലവട്ടം യാക്കോബായസഭ ബിഷപ്പുമാരുമായി ചർച്ച നടത്തിയിരുന്നു. സഭാ മെത്രാപ്പൊലീത്തൻ ട്രസ്റ്റി തോമസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിൽ ശനിയാഴ്ച മെത്രാപ്പൊലീത്തമാരും മറ്റു സഭാ ഭാരവാഹികളും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി ചർച്ച നടത്തുമെന്നും അറിയിച്ചിരുന്നുവ്യക്തമായ ഉറപ്പുലഭിച്ചാൽ ബി.ജെ.പി.യുമായി നീക്കുപോക്കുണ്ടാക്കാൻ പുത്തൻകുരിശിൽ ചേർന്ന യാക്കോബായ സുറിയാനിസഭ എപ്പിസ്കോപ്പൽ സുന്നഹദോസും വർക്കിങ് കമ്മിറ്റിയും താൽപര്യം പ്രകടിപ്പിച്ചിരുന്നു. പക്ഷേ പള്ളിത്തർക്കത്തിൽ തങ്ങൾക്കനുകൂലമായ ഒരു നിലപാട് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നായിരുന്നു യാക്കോബായ സഭ ഉയർത്തിയ പ്രധാന ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ ഉറപ്പുനൽകാൻ ബിജെപി നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല.
നേരത്തെയുള്ള ബിജെപി-സഭ ചർച്ചകളനുസരിച്ച് മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ, പിറവം എന്നിവിടങ്ങളിൽ യാക്കോബായ സുറിയാനിസഭ നിർദേശിക്കുന്നവരെ സ്ഥാനാർഥികളാക്കാമെന്ന് ബി.ജെ.പി. ഉറപ്പുനൽകിയത്. സഭാഭാരവാഹികളും വൈദികരുമടക്കം പലപ്രമുഖരും സ്ഥാനാർഥിപ്പട്ടികയിൽ ഉണ്ടാകുമെന്ന സൂചനകളുമുണ്ടായിരുന്നു. എന്നാൽ, ബി.ജെ.പി.ക്ക് പരസ്യപിന്തുണ നൽകുന്നതിൽ സഭയിലെ ഒരുവിഭാഗം രംഗത്തെത്തുകയും ചെയ്തിരുന്നു.ഇത്തരത്തിലുള്ള സംഭവവികാസങ്ങൾ അരങ്ങേറിയതിനുപിന്നാലെയാണ് അമിത്ഷായെ കാണാതെ യാക്കോബായ സഭാ നേതാക്കന്മാർ മടങ്ങിയത്.
https://www.facebook.com/Malayalivartha
























