എം.പി മോഹന്‍ ദെല്‍ക്കര്‍ ആത്മഹത്യയ്ക്ക് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർക്ക് കത്തെഴുതി ;മരണത്തിന് കാരണം ബി ജെ പി ;ആരോപണവുമായി കോൺഗ്രസ്
കഴിഞ്ഞ മാസം മുംബൈയില്‍ ആത്മഹത്യ ചെയ്ത ദാദ്ര, നഗര്‍ ഹവേലി എം.പി മോഹന്‍ ദെല്‍ക്കര്‍ ആത്മഹത്യയ്ക്ക് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവരോട് സഹായം ആവശ്യപ്പെട്ട് ഒന്നിലധികം കത്തുകള്‍ എഴുതിയിരുന്നുവെന്ന് കോണ്‍ഗ്രസ്.ബി.ജെ.പി നേതാക്കളും കേന്ദ്ര ഉദ്യോഗസ്ഥരും ഉപദ്രവിച്ചതിനെത്തുടര്‍ന്നാണ് മോഹന്‍ ദെല്‍ക്കര്‍ തന്റെ ജീവനെടുത്തതെന്നും ഇത് ജനാധിപത്യത്തിന്റെ ദുരന്തമാണെന്നും കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്ത് ആരോപിച്ചു.”ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ദെല്‍ക്കര്‍ പലതവണ കത്തയച്ചു.ഇത് ഒരു എം.പിയുടെ ജീവിതവും മരണവും സംബന്ധിച്ച കാര്യമാണ്. പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ദെല്‍ക്കറെ ഉടന്‍ സഹായിക്കാമായിരുന്നു. അദ്ദേഹത്തിന്റെ കത്തുകള്‍ മനഃപൂര്‍വ്വം അവഗണിക്കാന്‍ അവര്‍ തീരുമാനിച്ചോ എന്നതാണ് ചോദ്യം, ”സാവന്ത് ചോദിച്ചു.കഴിഞ്ഞ ഫെബ്രുവരിയില്‍ മുംബൈ മറൈന്‍ ഡ്രൈവിലെ ഹോട്ടലിലാണ് മോഹന്‍ ദെല്‍ക്കറെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പ് ലഭിച്ചെന്ന് പൊലീസ് അറിയിച്ചിരുന്നു.
അതെ സമയം മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചെന്നാരോപിച്ച് തനിക്കെതിരെ കേസെടുത്ത യു.പി പൊലീസ് നടപടിക്കെതിരെ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്.കാര്യങ്ങള്‍ കൈവിട്ടുപോകുന്നതിന്റെ നിരാശയാണ് ബി.ജെ.പിക്കെന്നും അതിന്റെ പ്രതിഫലനമാണ് തനിക്കെതിരെയുള്ള കേസെന്നും അഖിലേഷ് ആരോപിച്ചു.യ.പി പൊലീസിന്റെ എഫ്.ഐ.ആറിന്റെ പകര്‍പ്പും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.വേണമെങ്കില്‍ ലഖ്‌നൗവില്‍ എഫ്.ഐ.ആറിന്റെ പകര്‍പ്പ് പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.”ഉത്തര്‍പ്രദേശ് ബി.ജെ.പി സര്‍ക്കാര്‍ എനിക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു, സംസ്ഥാനത്തെ ഓരോ പൗരന്റെയും താല്‍പ്പര്യാര്‍ത്ഥം ഞാന്‍ അതിന്റെ ഒരു പകര്‍പ്പ് പോസ്റ്റ് ചെയ്യുന്നു. ആവശ്യം വന്നാല്‍, ഞങ്ങള്‍ ലഖ്നൗവിലും ഹോര്‍ഡിംഗ് ഇന്‍സ്റ്റാള്‍ ചെയ്യും. കാര്യങ്ങള്‍ കൈവിട്ടുപോകുന്നതില്‍ ഉള്ള ബി.ജെ.പിയുടെ നിരാശയുടെ പ്രതീകമാണ് എഫ്.ഐ.ആര്‍, ” അഖിലേഷ് പറഞ്ഞു.മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചെന്നാരോപിച്ചാണ് അഖിലേഷ് യാദവിനും 20 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമെതിരെ യു.പി പൊലിസ് കേസെടുത്തത്. മാധ്യമപ്രവര്‍ത്തകന്റെ പരാതിയില്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
https://www.facebook.com/Malayalivartha
























