'ഇത് മനുഷ്യത്വരഹിതമാണ്, നാണക്കേടും ഹൃദയഭേദകവുമാണ്...' ഡെലിവറി ബോയ് ആക്രമിച്ചെന്ന് യുവതിയുടെ ആരോപണത്തിൽ സൊമാറ്റോ സത്യം കണ്ടെത്തണം; ഡെലിവറി ബോയ്ക്ക് പിന്തുണയുമായി ബോളിവുഡ് നടി പരിണീതി ചോപ്ര

ഡെലിവറി ബോയ് ആക്രമിച്ചെന്ന് യുവതി പൊലീസില്‍ പരാതി നല്‍കിയ സംഭവത്തില്‍ ഡെലിവറി ബോയ്ക്ക് പിന്തുണയുമായി ബോളിവുഡ് നടി പരിണീതി ചോപ്ര രംഗത്ത് എത്തിയിരിക്കുകയാണ്. സംഭവം അന്വേഷിച്ച് സൊമാറ്റോ സത്യം കണ്ടെത്തണമെന്നും ഡെലിവറി ബോയ് നിരപരാധിയാണെങ്കില്‍ സംശയ മുനയിലുള്ള സ്ത്രീക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ തയാറാകണമെന്നും പരിണീതി ആവശ്യപ്പെടുകയുണ്ടായി. 'ഇത് മനുഷ്യത്വരഹിതമാണ്, നാണക്കേടും ഹൃദയഭേദകവുമാണ്''- എന്നും നടി ട്വീറ്റ് ചെയ്തു. ഡെലിവറി ബോയ് സത്യം കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഡെലിവറി ബോയിയുടെ വിഡിയോയും ഇതോടൊപ്പം ട്വിറ്ററില്‍ ചേർക്കുകയുണ്ടായി.
ഓണ്‍ലൈൻ വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിക്കാന്‍ വൈകിയതിന് പിന്നാലെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കാമരാജ് തെന്റ മൂക്കിന് ഇടിച്ച് ചോരവരുത്തിയെന്നായിരുന്നു കണ്ടന്‍റ് ക്രിയേറ്ററും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ഹിതേഷ ചന്ദ്രാനെ എന്ന യുവതി സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയത്. പിന്നാലെ യുവതി പാർത്തിയും നൽകി. മൂക്കില്‍നിന്ന് ചോരയൊലിച്ചുകൊണ്ട് യുവതി സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വൈറലായത്. എന്നാല്‍, തന്നെ ചെരുപ്പൂരി അടിക്കുന്നതിനിടെ അവരുടെ തന്നെ മോതിരം മൂക്കില്‍ തട്ടിയാണ് യുവതിക്ക് പരിക്കേറ്റതെന്ന് ഡെലിവറി ബോയ് കാമരാജ് മൊഴി നല്‍കിയിരിക്കുന്നത്. യുവതിയാണ് തന്നെ ആദ്യം മര്‍ദിച്ചതെന്നും അധിക്ഷേപിച്ചതെന്നും കാമരാജ് പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി.
"റോഡ് പണി നടക്കുന്നത് കാരണം പോകുന്ന വഴിയില്‍ വന്‍ ഗതാഗതക്കുരുക്കായിരുന്നു. അവരുടെ അപ്പാര്‍ട്ട്മെന്‍റിന്‍റെ വാതില്‍ക്കല്‍ എത്തിയ ശേഷം, വൈകിയതിന് ഞാന്‍ ആദ്യമേ ക്ഷമ ചോദിച്ചു. തുടര്‍ന്ന് ഭക്ഷണം കൈമാറി. കാഷ് ഓണ്‍ ഡെലിവറിയായിരുന്നു അവര്‍ തെരഞ്ഞെടുത്തത്. അതിനാല്‍ പണത്തിനായി കാത്തുനിന്നു. എന്നാല്‍, അവര്‍ തരാന്‍ കൂട്ടാക്കിയില്ല. എന്നുമാത്രമല്ല, എന്നോട് വളരെ പരുഷമായി സംസാരിച്ചു..' - കാമരാജ് ഒരു പ്രമുഖ മാധ്യമത്തോട് പറയുകയുണ്ടായി.
"അവര്‍ തന്നില്ലെങ്കില്‍ എന്‍റെ അക്കൗണ്ടില്‍നിന്ന് പണം നഷ്ടപ്പെടുമെന്നതിനാല്‍ പണം നല്‍കണമെന്ന് ഞാന്‍ അപേക്ഷിച്ചു. ഈ സമയത്ത്, എന്നെ 'അടിമ'യെന്ന് എന്ന് വിളിച്ച് അധിക്ഷേപിച്ചു. എന്നിട്ട് 'തനിക്കെന്ത് ചെയ്യാന്‍ കഴിയും?' എന്നും ചോദിച്ചു. അതിനിടെ അവരുടെ അഭ്യര്‍ത്ഥന പ്രകാരം ഓര്‍ഡര്‍ റദ്ദാക്കിയതായി സോമാറ്റോയില്‍നിന്ന് എനിക്ക് അറിയിപ്പ് ലഭിച്ചു. തുടര്‍ന്ന് ഭക്ഷണം തിരികെ നല്‍കാന്‍ ഞാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ സഹകരിച്ചിരുന്നില്ല.
ഒടുവില്‍ ക്ഷമകെട്ട് പോകാനൊരുങ്ങിയപ്പോള്‍ ഹിതേഷ ഹിന്ദിയില്‍ ആക്ഷേപം ചൊരിഞ്ഞു. തുടര്‍ന്ന് അപ്രതീക്ഷിതമായി ചെരിപ്പൂരി അടിക്കാന്‍ തുടങ്ങി. തടയാന്‍ ശ്രമിക്കുന്നതിനിടെ അവരുടെ മോതിരം അബദ്ധത്തില്‍ സ്വന്തം മൂക്കില്‍ തട്ടിയാണ് ചോര വന്നത് - എന്നും കാമരാജ് കൂട്ടിച്ചേര്‍ത്തു. രണ്ട് വര്‍ഷത്തിലേറെയായി ഈ ജോലി ചെയ്യുന്ന എനിക്ക് ഇത്തരത്തിലുള്ള അനുഭവം ആദ്യാമായിട്ടാണെന്നും അദ്ദേഹം പറയുകയുണ്ടായി.
ഒരാഴ്ച മുമ്പ് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമനാണ് വഴി ഹിതേഷ പുറത്തുവിട്ടത്. ഇതിനുപിന്നാലെ സംഭവം വൈറലായി മാറുകയായിരുന്നു. പിന്നാലെ ക്ഷമാപണം നടത്തി സോമറ്റൊയും രംഗത്ത് എത്തുകയായിരുന്നു. എന്നാൽ ഡെലിവറി ബോയ് തന്റെ ഭാഗം വെളിപ്പെടുത്തിയതിലൂടെയുമാണ് സത്യം എന്താണെന്ന് കണ്ടെത്താൻ ഏവരും വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha
























