താജ്മഹലിന്റെ പേര് രാം മഹൽ അല്ലങ്കിൽ ശിവമഹൽ; പേര് മാറ്റവുമായി ബിജെപി എം എൽ എ വീണ്ടും രംഗത്ത്

ഇന്ത്യയുടെ അഭിമാനമായ ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹലിന്റെ പേരു മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി വീണ്ടും രംഗത്ത്. ഉത്തർപ്രദേശ് ബി ജെ പി എം എൽ എ സുരേന്ദ്ര സിങ്ങാണ് പേരുമാറ്റണമെന്നാവശ്യപ്പെട്ട് വന്നിരിക്കുന്നത്.
താജഹലിന്റെ പേര് 'രാംമഹൽ' അല്ലെങ്കിൽ 'ശിവമഹൽ' ആകണമെന്നാണ് ഇദ്ദേഹത്തിന്റെ വാദം. താജ്മഹല്‍ ഒരു ശിവക്ഷേത്രമായിരുന്നു എന്നും ഇദ്ദേഹം വാദിക്കുന്നുണ്ട്. മുസ്‌ലിം ആക്രമണകാരികള്‍ ഇന്ത്യയുടെ സംസ്‌കാരം നശിപ്പിക്കുന്നതിനായി ശിവക്ഷേത്രം ഇല്ലാതാക്കി താജ്മഹലാക്കി മാറ്റുകയായിരുന്നുവെന്നാണ് ബി.ജെ.പി എം.എല്‍.എ വ്യക്തമാക്കുന്നത്.
'താജ്മഹല്‍ ഒരു ശിവക്ഷേത്രമായിരുന്നു. ഇന്ത്യന്‍ സംസ്‌കാരത്തെ നശിപ്പിക്കാന്‍ മുസ്‌ലിം ആൾക്കാർ അവ കീഴടക്കിയിരുന്നെവെന്ന് അദ്ദേഹം പറഞ്ഞു. ഒരു സുവര്‍ണാവസരം വീണ്ടും കൈവന്നു. ശിവജിയുടെ പിന്മുറക്കാരുടെ കൈവശം യു.പി ഭരണമെത്തി' സുരേന്ദ്രസിങ് കൂട്ടിച്ചേർത്തു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഛത്രപതി ശിവജിയുടെ പിന്‍ഗാമിയെന്ന് വിശേഷിപ്പിച്ചയാളാണ് ഇദ്ദേഹം.
താജ്മഹലിനെ ചൊല്ലി വിവാദപ്രസ്താവനയുമായി ആദ്യമായല്ല ബി.ജെ.പി നേതാക്കള്‍ രംഗത്ത് എത്തുന്നത്. എന്നാൽ താജ്മഹലിന്റെ പേര് തേജോമഹല്‍ എന്നാക്കണമെന്ന ആവശ്യവുമായി സംഘ്പരിവാറും രംഗത്ത് എത്തിയിരിക്കുകയാണ്. തേജോമഹല്‍ എന്ന ശിവക്ഷേത്രം മുഗള്‍ രാജാക്കന്‍മാര്‍ കൈയേറിയാണ് താജ്മഹല്‍ നിര്‍മിച്ചതെന്നായിരുന്നു ഇവരുടെ ആരോപണം.
https://www.facebook.com/Malayalivartha
























