അഞ്ചു വയസ്സുകാരനും പത്തു വയസ്സുകാരിയും തമ്മിൽ വഴക്ക്; മനം നൊന്ത് പത്തുവയസ്സുകാരിയുടെ ആത്മഹത്യ

കുട്ടികൾ തമ്മിൽ വഴക്കു കൂടുന്നത് സാധാരണമാണ് എന്നാൽ വഴക്കിനിടയ്ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇടയ്ക്കൊക്കെ വലിയ പ്രശ്നങ്ങൾക്കാണ് കാരണമാകുന്നത്. ഇത്തരത്തിൽ ആഗ്രയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ പ്രശ്നം ഒടുവിൽ ആത്മഹത്യയിലാണ് കൊണ്ടെത്തിച്ചത്. സംഭവത്തിൽ ഞെട്ടി ഇരിക്കുകയാണ് പ്രദേശവാസികൾ.
ആഗ്രയിലെ ഫത്തേഹാബാദിലെ പ്രതാപ് പുര ഗ്രാമത്തിൽ അഞ്ചു വയസ്സുകാരനായ സഹോദരനെ അടിച്ചതിൽ മനം നൊന്ത് പത്തുവയസ്സുകാരി ആത്മഹത്യ ചെയ്തു. മൂത്ത സഹോദരിക്കും ഇളയ രണ്ട് സഹോദരങ്ങൾക്കുമൊപ്പമാണ് പത്തുവയസ്സുകാരി താമസിച്ചിരുന്നത്. വർഷങ്ങൾക്ക് മുൻപ് പിതാവ് ഇവരെ വിട്ടു പോയിരുന്നു. കുറച്ചു നാളുകൾക്ക് മുൻപ് അമ്മയും മരിച്ചു.
നാലുമക്കളിൽ മൂത്ത് പെൺകുട്ടി തുണിക്കടയിൽ ജോലിക്ക് പോയതായിരുന്നു കുടുംബത്തെ നോക്കിയിരുന്നത്. പെട്ടന്നുണ്ടായ തര്‍ക്കത്തിനിടയില്‍ പത്തുവയസ്സുകാരി അഞ്ചുവയസ്സുകാരനെ മര്‍ദ്ദിക്കുകയായിരുന്നു. താന്‍ ഏറെ സ്നേഹിച്ചിരുന്ന സഹോദരനെ അടിക്കേണ്ടി വന്നതിലെ വിഷമം സഹിക്കാനാവാതെ പെണ്‍കുട്ടി വീട്ടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് അയല്‍വാസികൾ മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാൽ നോരോഗ വിദഗ്ധനായ ഡോ കെ സി ഗുര്‍നാമി പറയുന്നത്. സഹോദരനുമായി കലഹിച്ചതില്‍ മുതിര്‍ന്ന സഹോദരി വഴക്കുപറയുമോയെന്ന ഭയമാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ്.
https://www.facebook.com/Malayalivartha
























