പ്രധാനമന്ത്രിയെ ശ്രീരാമനായി താരതമ്യം ചെയ്ത് ഉത്തരാഖണ്ഡ് പുതിയ മുഖ്യമന്ത്രി; ഭാവിയിൽ മോദിയെയും ദൈവമായി ആരാധിക്കും, മോദി പുതിയ ഇന്ത്യയാണ് നിർമ്മിച്ചിരിക്കുന്നത്

പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീരാമനെ പോലെ എന്ന് ഉത്തരാഖണ്ഡ് പുതിയ മുഖ്യമന്ത്രി തിരഥ് സിങ് റാവത്ത്. ശ്രീരാമനെ ഇപ്പോൾ എല്ലാവരും ദൈവമായി ആരാധിക്കുന്നതുപോലെ ഭാവിയിൽ മോദിയെയും ആരാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൊതു പരിപാടിയിലായിരുന്നു തിരഥ് സിങ് റാവത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
"പണ്ട് ശ്രീരാമഭഗവാൻ സമൂഹത്തിനായി നല്ല കാര്യങ്ങള്‍ ചെയ്തു. അതുകൊണ്ട് ആളുകള്‍ അദ്ദേഹത്തെ ദൈവമായി കാണാൻ തുടങ്ങി. സമാനമായ രീതിയിൽ ഭാവിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ഇങ്ങനെ തന്നെ സംഭവിക്കും". പുതിയ മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ "വിവിധ രാജ്യങ്ങളിലെ നേതാക്കള്‍ പ്രധാനമന്ത്രിയ്ക്കൊപ്പം ഫോട്ടോയെടുക്കാനായി ക്യൂ നിൽക്കുകയാണ്. മുൻകാലങ്ങളിൽ ആരാണ് രാഷ്ട്രത്തലവൻ എന്നത് വലിയ കാര്യമായിരുന്നില്ല. എന്നാൽ ഇതിൽ നിന്ന് തീര്‍ത്തും വ്യത്യസ്തമാണിത്. ഇതിനു കാരണം നരേന്ദ്ര മോദിയാണ്. അദ്ദേഹം പുതിയ ഇന്ത്യയാണ് നിര്‍മിച്ചിരിക്കുന്നത്." പ്രധാനമന്ത്രിയെ പുകഴ്ത്തിയുള്ളമന്ത്രിയുടെ വാക്ക് കേട്ട പ്രവർത്തകർ "മോദി സിന്ദാബാദ്" എന്ന് വിളിച്ചായിരുന്നു മറുപടി നൽകിയത്.
ഉത്തരാഖണ്ഡിൽ ഗ്രൂപ്പുകളിയെ തുടർനന്നായിരുന്നു മുൻ മുഖ്യമന്ത്രി രാജിവെച്ചത്. തുടർന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ഇടപെടലിലൂടെയാണ് തിരഥ് സിങ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.
കൂടാതെ കുംഭമേളയ്ക്ക് എത്തുന്ന തീര്‍ഥാടകര്‍ക്ക് കൊവിഡ്ആര്‍ടി പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കില്ലെന്നും എന്നാൽ കേന്ദ്രസര്‍ക്കാരിൻ്റെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനാവശ്യമായി ആരെയും തടയരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























