Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കമൽ ഹാസന്റെ കാറിന് നേരെ ആക്രമണം; കാഞ്ചീപുരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം

15 MARCH 2021 03:08 PM IST
മലയാളി വാര്‍ത്ത

നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽ ഹാസൻ്റെ കാറിനു നേരെ ആക്രമണം. കാഞ്ചീപുരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലായിരുന്നു ഈ സംഭവം നടന്നത്. പ്രചാരണം അവസാനിപ്പിച്ച് ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെ ഒരാൾ കമൽ ഹാസൻ്റെ കാറിൻ്റെ ഗ്ലാസ് തകർക്കുകയായിരുന്നു. ഇയാളെ പ്രവർത്തകർ തന്നെ പൊലീസിൽ ഏല്പിച്ചു.

അക്രമി മദ്യലഹരിയിലായിരുന്നു എന്നാണ് റിപ്പോർട്ട്. കാറിൻ്റെ ഗ്ലാസ് തകർത്തതിനു പിന്നാലെ എംഎൻഎം പ്രവർത്തകരും നാട്ടുകാരും ചേർന്ന് പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് ഇയാളെ പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മക്കൾ നീതി മയ്യം നേതാവും റിട്ട. ഐ.പി.എസ് ഓഫിസറുമായ എജി മൗര്യ വിവരം സ്ഥിരീകരിച്ചു. സംഭവത്തിൽ കമൽ ഹാസനു പരുക്കേറ്റിട്ടില്ല എന്നതാണ് വിവരം.

അതേസമയം, താൻ കമൽ ഹാസന്റെ ആരാധകനാണെന്നാണ് ഇയാൾ ഇപ്പോൾ പറയുന്നത്. കമലിന് പരുക്കുകളൊന്നും പറ്റിയിട്ടില്ലന്നും, അദ്ദേഹത്തിൻ്റെ വാഹനത്തിനും കുഴപ്പമൊന്നുമില്ലന്നാണ് വിവരം.

നടൻ കമൽഹാസനെതിരെ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി ലഭിച്ചിരുന്നു. ഡിഎംകെ അധ്യക്ഷനെ അധിക്ഷേപിച്ച് സംസാരിച്ചതായി മധുരയിലെ അഭിഭാഷകനാണ് പരാതി നൽകിയത്. വനിതാ ദിനത്തിൽ ചെന്നൈയിൽ നടത്തിയ പരിപാടിക്കിടെ കരുണാനിധിയെ പുകഴ്ത്തി പറയാൻ സ്റ്റാലിൻ എന്ന് പറഞ്ഞാൽ മതിയെന്ന കമൽഹാസന്റെ പരാമർശമാണ് പരാതിക്കിടയാക്കിയത്.

അതേസമയം, തമിഴ്നാട്ടിൽ വീണ്ടും ഡിഎംകെ അധികാരത്തിൽ വന്നാൽ റേഷൻ കാർഡ് ഉടമകൾക്ക് പ്രതിമാസം 1000 രൂപ വീതം നൽകും എന്ന് സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്രിച്ചിയിൽ നടന്ന കൂറ്റൻ റാലിയിൽ സംസാരിക്കുന്നതിനിടെയാണ് സ്റ്റാലിൻ്റെ പ്രഖ്യാപനം. വിവിധ മേഖലകളിൽ തമിഴ്നാടിൻ്റെ വളർച്ച ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഡിഎംകെയുടെ സീറ്റ് വിഭജനം കഴിഞ്ഞ ദിവസം പൂർത്തിയായി. കഴിഞ്ഞ തവണ മത്സരിച്ച 41 സീറ്റുകൾ തന്നെ വേണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ച കോൺഗ്രസിന് 22 സീറ്റിൽ നൽകാനായിരുന്നു ഡിഎംകെ തീരുമാനിച്ചത്. ഇതിൽ കടുത്ത എതിർപ്പ് സംസ്ഥാന കോൺഗ്രസ് ഉയർത്തിയതോടെ 25 സീറ്റ് നൽകി കോൺഗ്രസ് സമ്മർദത്തിന് ഡിഎംകെ വഴങ്ങി.

സ്റ്റാലിനും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും തമ്മിൽ നടത്തിയ ടെലഫോൺ ചർച്ചയ്ക്ക് ശേഷമാണ് സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയിലെത്തിയത്. എന്തിരുന്നാലും ഇത്തരം ആക്രമണങ്ങൾ ഇനിയും ഉയർന്നു വരാനുള്ള സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് വേണ്ട സുരക്ഷാ നടപടികൾ സ്വീകരിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends