ഇന്ത്യയിൽ കൊറോണ വ്യാപനം വീണ്ടും കൂടുന്നു; 24 മണിക്കൂറിനിടയിൽ കോവിഡ് ബാധിച്ചത് 26,291 പേര്‍ക്ക്

രാജ്യത്ത് വീണ്ടും കൊറോണ വൈറസ് രോഗ വ്യാപനം കൂടുന്നു. ഇന്നലെ 26,291 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് 17,455 പേരാണ് കഴിഞ്ഞദിവസം രോഗമുക്തി നേടിയത്.
ഇതോടെ രാജ്യത്ത് നിലവില്‍ ചികില്‍സയിലുള്ള രോഗികളുടെ എണ്ണം 2,19,262 ആയി ഉയർന്നു. പുതുതായി 26,291 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,13,85,339 ആയി കൂടിയിരിക്കുകയാണ്.
ഇന്ത്യയിലെ ആകെ രോഗമുക്തരുടെ എണ്ണം 1,10,07,352ആയും ഉയർന്നു . ഇന്നലെ മാത്രം 118 പേരാണ് കോവിഡ് ബാധിച്ച്മരണപ്പെട്ടത്. ഇതോടെ ആകെ കോവിഡ് മരണം 1,58,725 ആയി ഉയർന്നിരിക്കുകയാണ്.
രാജ്യത്ത് ഇതുവരെ 22,74,07,413 സാംപിളുകള്‍ പരിശോധിച്ചിരുന്നു. ഇന്നലെ മാത്രം 7,03,772 സാംപിളുകളാണ് പരിശോധിച്ചതെന്ന് ഐസിഎംആര്‍ അറിയിച്ചു. ഇന്ത്യയില്‍ ഇതുവരെ 2,99,08,038 പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയംവ്യക്തമാക്കി.
https://www.facebook.com/Malayalivartha
























