കര്‍ഷകരെ അപമാനിക്കരുത്; ബലപ്രയോഗത്തിലൂടെ കര്‍ഷകരെ നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കരുത്; കര്‍ഷകര്‍ക്ക് പിന്തുണയുമായി മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്

കര്‍ഷകര്‍ക്ക് പിന്തുണയുമായി മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കര്‍ഷകരെ അപമാനിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു.
വിളകള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്തുന്നതിന് നിയമപരമായ ഉറപ്പ് നല്‍കിയിരുന്നെങ്കില്‍ കര്‍ഷകര്‍ അനുകൂല നിലപാട് സ്വീകരിക്കുമായിരുന്നു. കര്‍ഷക നേതാവ് രാകേഷ് ടികായത്തിനെ അറസ്റ്റില്‍ നിന്ന് സംരക്ഷിച്ചത് താനാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കര്‍ഷകരെ ബലപ്രയോഗത്തിലൂടെ നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കരുത്. അവരെ ഡല്‍ഹിയില്‍ നിന്ന് വെറും കയ്യോടെ പറഞ്ഞയക്കരുത്. കര്‍ഷകര്‍ക്ക് അനുകൂലമായ ഒരു നിയമം പോലും രാജ്യത്തില്ല. കര്‍ഷകരെയും സൈനികരെയും തൃപ്തിപ്പെടുത്താതെ രാജ്യത്തിന് മുന്നോട്ട് പോകാനാവില്ല. കര്‍ഷകര്‍ ദരിദ്രരായിക്കൊണ്ടിരിക്കുമ്ബോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥിരമായി ശമ്ബളം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























