ഇങ്ങനെ സംഭവിക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല... മൂന്ന് കുട്ടികളുടെ അമ്മയായ 29കാരി 14കാരനോടൊപ്പം ഒളിച്ചോടി

മൂന്ന് കുട്ടികളുടെ അമ്മയായ 29കാരി 14കാരനോടൊപ്പം ഒളിച്ചോടി. യുപിയിലെ ഗൊരഖ് പൂരിലാണ് സംഭവം നടന്നത്. ബുധനാഴ്ച ശിവരാത്രി മേളയ്ക്കിടെയാണ് ഇരുവരെയും കാണാതായത്. ഇങ്ങനെ സംഭവിക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.
ബുധനാഴ്ച രാത്രി മുതല്‍ വ്യാഴാഴ്ച രാത്രിവരെ ഇരുകുടുംബങ്ങളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുടുംബം പരാതിയുമായി എത്തിയതോടെ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇരുവര്‍ക്കും വേണ്ടി പൊലീസും തിരച്ചിലും ആരംഭിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി 14കാരനും യുവതിയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.യുവതിക്ക് മൂന്ന് ചെറിയ കുട്ടികളാണുള്ളത്. കഴിഞ്ഞ കുറച്ചു നാളുകളായി തന്നോടുള്ള ഭാര്യയുടെ പെരുമാറ്റത്തിലും ചില മാറ്റങ്ങള്‍ കണ്ടിരുന്നുവെന്ന് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha
























