ലതികാ സുഭാഷിന് സീറ്റ് നിഷേധിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല; കോണ്‍ഗ്രസ് വനിതകളെ അടിച്ചമര്‍ത്തുന്ന പാർട്ടിയെന്ന് ഖുശ്ബു

കോണ്‍ഗ്രസ് വനിതകളെ അടിച്ചമര്‍ത്തുന്ന പാർട്ടിയാണെന്ന് ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദര്‍ അഭിപ്രായപ്പെട്ടു.സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവായ ലതികാസുഭാഷ് തല മുണ്ഡനം ചെയ്ത വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ഖുശ്ബു. ലതികാ സുഭാഷിന് സീറ്റ് നിഷേധിക്കപ്പെട്ടതിനെ ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ലെന്നും ഖുശ്ബു പറഞ്ഞു.
കോണ്‍ഗ്രസില്‍ വനിതകള്‍ക്ക് ഒരു പരിഗണനയുമില്ല. രാഹുല്‍ ഗാന്ധി വനിതാശാക്തീകരണത്തെക്കുറിച്ച് സംസാരിക്കും. പക്ഷെ വനിതകളെ അടിച്ചമര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അതുകൊണ്ടാണ് താന്‍ കോണ്‍ഗ്രസ് വിട്ടതെന്നും ഖുശ്ബു പറഞ്ഞു.
https://www.facebook.com/Malayalivartha
























