കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്ത് ചില സംസ്ഥാനങ്ങളില്‍ വീണ്ടും കൊവിഡ് കേസുകളുയരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു.
നാളെ ഉച്ചയ്ക്ക് 12.30ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് യോഗമെന്ന് കേന്ദ്രസര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. 85 ദിവസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 26291 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ഒരു മാസമായി കേരളത്തിലെ കേസുകള്‍ തുടര്‍ച്ചയായി കുറയുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും ഇതാണ് കേസുകളുയരുന്നതിന് പ്രധാനകാരണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു.
അതേസമയം ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പതിനാല് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം 24,000ത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിലാണ്. നിലവില്‍ 2.20 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയും ബ്രസീലും മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യുഎസില്‍ മൂന്ന് കോടിയിലധികം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 5.47 ലക്ഷം പേര്‍ മരിച്ചു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ബ്രസീലില്‍ ഒരു കോടി പതിനഞ്ച് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്.2.79 ലക്ഷം പേര്‍ മരിച്ചു.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി കടന്നു. മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 26.71 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒന്‍പതുകോടി എഴുപത്തിമൂന്ന് ലക്ഷം പിന്നിട്ടു.
https://www.facebook.com/Malayalivartha
























