രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 24,492 കോവിഡ് കേസുകള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 24,492 കോവിഡ് കേസുകള്‍. 20,191 പേര്‍ രോഗമുക്തി നേടി. 131 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിതരായി മരിച്ചത്. ഇതുവരെ 1.14 കോടി കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
1.10 കോടി പേര്‍ രോഗമുക്തരായി. നിലവില്‍ 2.23 ലക്ഷം പേര്‍ രാജ്യത്ത് രോഗബാധിതരായുണ്ട്. 1,58,856 പേരാണ് ഇതുവരെ കോവിഡ് ബാധിതരായി രാജ്യത്ത് മരിച്ചത്. രാജ്യത്തെ കോവിഡ് കേസുകളില്‍ 85 ശതമാനവും അഞ്ച്-ആറ് സംസ്ഥാനങ്ങളിലാണ്.
രോഗബാധ ഇവിടങ്ങളില്‍ ഉയര്‍ന്നു നില്‍ക്കാന്‍ കാരണം ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കല്‍ അടക്കമുള്ള വൈറസ് പ്രതിരോധ മാര്‍ഗങ്ങള്‍ വേണ്ടവിധം സ്വീകരിക്കാത്തതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞിരുന്നു
കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് പല ഘടകങ്ങളിലും ഇന്ത്യ മുന്‍പന്തിയിലാണെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.
കോവിഡ് പ്രതിരോധത്തില്‍ സ്വീകരിച്ചുവന്ന പ്രതിരോധ നടപടികള്‍ അതേനിലയില്‍ പാലിക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
"
https://www.facebook.com/Malayalivartha
























