48 ദിവസങ്ങള്‍ക്ക് ശേഷം ഗാസിപൂര്‍- ഗാസിയാബാദ് ചരക്ക് പാത തുറക്കുന്നു; കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയെയും ഉത്തര്‍പ്രദേശിനെയും ബന്ധിപ്പിക്കുന്ന അധികൃതര്‍ അടച്ചത് അഞ്ച് ചരക്ക് പാതകൾ

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കർഷകരുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട ചരക്ക് പാത തുറക്കുകയുണ്ടായി. ഗാസിപൂര്‍- ഗാസിയാബാദ് ചരക്ക് പാതയാണ് തുറന്നിരിക്കുന്നത്. 48 ദിവസങ്ങള്‍ക്ക് ശേഷമാണ് പാതവഴിയുള്ള ഗതാഗതം പൂര്‍വ്വ സ്ഥിതിയിലാകുന്നത് തന്നെ. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയെയും ഉത്തര്‍പ്രദേശിനെയും ബന്ധിപ്പിക്കുന്ന അഞ്ച് ചരക്ക് പാതകളാണ് അധികൃതര്‍ പ്രതിഷേധത്തെ തുടർന്ന് അടച്ചത്.
ഇതേ തുടര്‍ന്ന് ഉത്തരാഖണ്ഡിലേക്കും, ഉത്തര്‍പ്രദേശിലേക്കും പോകുന്ന ചരക്ക് വാഹനങ്ങള്‍ മറ്റുവഴികളിലൂടെയാണ് കടന്ന് പോയിരുന്നത്. ഇത് വലിയ പ്രതിസന്ധിയാണ് ചരക്ക് വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്നത്.
ജനുവരി 26 നാണ് ഗാസിപൂര്‍- ഗാസിയാബാദ് ചരക്ക് പാത പ്രതിഷേധത്തെ തുടർന്ന് അടച്ചത്. റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിയുടെ മറവില്‍ ഉണ്ടായ പ്രതിഷേധത്തെ തുടര്‍ന്നാണ് പാത അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചത് തന്നെ. ഇതിനിടെ മാര്‍ച്ച് രണ്ടിന് അടിയന്തിര സാഹചര്യത്തില്‍ ആറ് മണിക്കൂര്‍ നേരത്തേക്ക് പാത തുറന്ന് നല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൂര്‍ണ്ണമായി തുറക്കാന്‍ തീരുമാനിച്ചത്.
ഡല്‍ഹി അതിര്‍ത്തിയിലെ പ്രതിഷേധത്തിന് ശക്തി കുറഞ്ഞ പശ്ചാത്തലത്തില്‍ കൂടിയാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഗാസിപൂര്‍- ഗാസിയാബാദ് ചരക്ക് പാതയൊഴികെ ബാക്കി പാതകള്‍ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. അതേസമയം അതിര്‍ത്തിയില്‍ കെട്ടിടം ഒക്കെ നിര്‍മ്മിച്ച് സ്ഥിരമായി സമരം ചെയ്യാനുള്ള ഇടനിലക്കാരുടെ ശ്രമത്തിനെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്.
https://www.facebook.com/Malayalivartha
























