സാമൂഹിക മാധ്യമങ്ങൾ വഴി ഐ.എസിലേക്ക് റിക്രൂട്ടിംഗ്... യുവതി ഉള്‍പ്പെടെ കേരളത്തില്‍ നാല് പേരേ അറസ്റ്റ് ചെയ്തു... മുഖ്യപ്രതി കശ്മീർ സംഘവുമായി കൂടിക്കാഴ്ച നടത്തി...

ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങൾ പ്രചരിപ്പിച്ചു എന്ന കേസിൽ കേരളത്തിൽ നിന്ന് നാലു പേരെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റു ചെയ്തു.
കണ്ണൂരിൽ യുവതിയടക്കം മൂന്നു പേരെയും കൊല്ലം ഓച്ചിറയിൽ ഒരു ഡോക്ടറെയുമാണ് അറസ്റ്റ് ചെയ്തത്. കൊല്ലം, കണ്ണൂർ, മലപ്പുറം, കാസർകോട് ജില്ലകളിലായി എട്ടിടത്തും ബെംഗളൂരുവിൽ രണ്ടിടത്തും ഡൽഹിയിൽ ഒരിടത്തും എൻ.ഐ.എ. ഡൽഹി യൂണിറ്റിന്റെ നേതൃത്വത്തിൽ ഒരേസമയം റെയ്‌ഡ് നടത്തി.
കണ്ണൂർ താണയിലെ ഖദീജ മൻസിലിൽ മിസ്ഹബ് (22), മിഷ (22), ഷിഫ ഹാരിസ് (24), കൊല്ലം ഓച്ചിറ മേമന മാറനാട് വീട്ടിൽ ഡോ. റഹീസ് റഷീദ് (33) എന്നിവരാണ് അറസ്റ്റിലായത്.
ശ്രദ്ധേയമായ കാര്യമെന്തെന്നാൽ പ്രതികൾ ഒട്ടുമിക്കവരും 22നും 24നും ഇടയിൽ പ്രായമുള്ളവരാണ്. യുവജനങ്ങളെ ഇത്തരത്തിൽ നാടിനെതിരെ പ്രയോഗിക്കാൻ ഐ.സ് തന്ത്രം മെനയുമ്പോൾ നാടിന്റെ സുരക്ഷിതത്വത്തിന് ഇത് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങി ഡൽഹിക്ക് കൊണ്ടു പോകുമെന്ന് അന്വേഷണ എജൻസി പോലീസ് സൂപ്രണ്ട് ഉമ ബെഹ്റ വ്യക്തമാക്കിയിട്ടുണ്ട്.
മലപ്പുറം സ്വദേശിയായ മുഹമ്മദ് അമീൻ പ്രധാന പ്രതിയായ കേസിൽ ഉൾപ്പെട്ടവരാണ് അറസ്റ്റിലായവരെന്ന് എൻ.ഐ.എ. പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ടെലഗ്രാം, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളുപയോഗിച്ച് ഐ.എസ്. ഭീകരസംഘടനയുടെ ജിഹാദി സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് നേതൃത്വം നൽകിയത് മലപ്പുറം സ്വദേശിയെന്ന് എൻ.ഐ.എ അറയിച്ചു.
മലപ്പുറം സ്വദേശി മുഹമ്മദ് ആമീൻ എന്ന അബു യഹിയയെ മുഖ്യപ്രതിയാക്കി 10 ദിവസം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് കേരളത്തിലെ എട്ടിടങ്ങൾ ഉൾപ്പെടെ രാജ്യത്തെ 11 കേന്ദ്രങ്ങളിൽ എൻ.ഐ.എ ഡൽഹി യൂണിറ്റ് തിങ്കളാഴ്ച റെയ്‌ഡ് നടത്തിയത്.
കശ്മീരിലേക്ക് ഭീകരപ്രവർത്തനത്തിനായി റിക്രൂട്ട്മെന്റിനും ചാവേർ ആക്രമണത്തിനും ഇതേ സംഘം ശ്രമിച്ചിരുന്നതായാണ് വിവരം. ബഹ്റൈനിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ഉടൻ കഴിഞ്ഞ മാർച്ചിൽ മുഹമ്മദ് ആമീൻ ഇതുമായി ബന്ധപ്പെട്ട് രണ്ടു മാസമായി ഡൽഹിയിൽ താമസിച്ച് ജമ്മുകാശ്മീരിലെ ഐ.എസ്. ബന്ധമുള്ള ചിലരുമായി ബന്ധപ്പെട്ടതായി എൻ.ഐ.എ.യ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
കേരളത്തിലെയും കർണാടകത്തിലെയും ചില യുവാക്കളെ ഐ.എസിൽ ചേർക്കാൻ ശ്രമം നടത്തുകയും ചെയ്തു. തീർഥാടനത്തിന്റെ മറവിൽ യുവാക്കളെ കാശ്മീരിൽ കൊണ്ടു പോയി ഭീകരപ്രവർത്തനത്തിൽ ഏർപ്പെടാൻ ശ്രമം നടത്തിയതായും എൻ.ഐ.എ. വെളിപ്പെടുത്തുന്നു.
യുഎപിഎ. ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ഏഴു പേർക്കും അജ്ഞാതരായ മറ്റ് ഏതാനും പേർക്കുമെതിരേയാണ് എൻ.ഐ.എ കേസെടുത്തത്. ഇതിന്റെ തുടർച്ചയാണ് അറസ്റ്റ് നടന്നത്.
കാസർകോട് പടന്ന തെക്കേപ്പുറം അങ്കണവാടിക്ക് സമീപത്തെ ടി.കെ. ഇർഷാദിന്റെ വീട്ടിൽ നിന്ന് എട്ടംഗ എൻ.ഐ.എ സംഘം മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, എ.ടി.എം. കാർഡ് തുടങ്ങിയവ പിടിച്ചെടുക്കുകയായിരുന്നു.
ഇംഗ്ലണ്ടിൽ പഠിക്കുന്ന ഇർഷാദിന്റെ വീട്ടുകാരിൽ നിന്നും ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഈ മാസം ആദ്യമാണ് ഇർഷാദ് ലണ്ടനിലേക്ക് പോയത്. ആലുങ്ങലിലെ സ്വകാര്യ ക്വാർട്ടേഴ്സിൽ താമസിക്കുന്ന രാഹുൽ അബ്ദുള്ളയെ കസ്റ്റഡിയിലെടുത്ത് കൊച്ചി ഓഫീസിലേക്ക് കൊണ്ടു പോയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഐ.എസുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിലും ഡൽഹിയിലും കർണാടകയിലുമായി പത്ത് കേന്ദ്രങ്ങളിൽ എൻ.ഐ.എ.യുടെ റെയ്‌ഡ് നടത്തിയിരുന്നു.
കേരളത്തിൽ കണ്ണൂർ താണെയിലെ വീട്ടിലും മലപ്പുറം ചേളാരിയിലെ പോപ്പുലർഫ്രണ്ട് നേതാവിന്റെ വീട്ടിലുമാണ് റെയ്‌ഡ് നടന്നത്. കമാൻഡോകളടക്കം പങ്കെടുക്കുന്ന റെയ്‌ഡാണ് നടത്തിയത്.
രണ്ട് ദിവസം മുമ്പ് എൻ.ഐ.എ. രജിസ്റ്റർ ചെയ്ത കേസുകളുമായി ബന്ധപ്പെട്ടാണ് തിങ്കളാഴ്ച രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ റെയ്‌ഡ് ആരംഭിച്ചത്. ഡൽഹിയിൽ ജാഫറാബാദിലും ബെംഗളൂരുവിലെ രണ്ട് കേന്ദ്രങ്ങളിലും റെയ്‌ഡ് നടത്തിയതായാണ് വിവരം.
https://www.facebook.com/Malayalivartha
























