കേന്ദ്രത്തിനെതിരെ അരവിന്ദ് കെജ്രിവാള്‍; ഭരണഘടനാ ബെഞ്ചിൻ്റെ വിധിയ്ക്ക് എതിരായ ബിൽ, ലഫ്. ഗവര്‍ണര്‍ക്ക് കൂടുതൽ അധികാരം നൽകുന്നത് 'ജനാധിപത്യവിരുദ്ധം'

കേന്ദ്ര ഗവൺമെന്റിന്റെ പുതിയ നീക്കത്തിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും. ലഫ്റ്റനൻ്റ് ഗവര്‍ണര്‍ക്ക് കൂടുതൽ അധികാരങ്ങള്‍ നല്‍കുന്നതാന് പുതിയ നീക്കം. ലോക്സഭയിൽ അവതരിപ്പിച്ച പുതിയ ബിൽ വഴി കേന്ദ്രം ഡൽഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിൻ്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നു എന്നാണ് കെജ്രിവാളിന്റെ ആരോപണം.
ഡൽഹി തെരഞ്ഞെടുപ്പിൽ ജനവിധി കേന്ദ്ര സർക്കാരിന് എതിരായതിനാലാണ് കേന്ദ്രസര്‍ക്കാര്‍ ദേശീയ തലസ്ഥാന പ്രദേശ ഭേദഗതി ബിൽ കൊണ്ടുവരുന്നതെന്ന് കെജ്രിവാള്‍ പറഞ്ഞു. "തെരഞ്ഞെടുപ്പിൽ ജനങ്ങള്‍ തള്ളിക്കളഞ്ഞതിനു പിന്നാലെ (നിയമസഭയിൽ 8 സീറ്റ്, കോര്‍പ്പറേഷൻ ഉപതെരഞ്ഞെടുപ്പിൽ ഒന്നുമില്ല) ലോക്സഭയിൽ അവതരിപ്പിച്ച ഒരു ബില്ലിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിൻ്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഭരണഘടനാ ബെഞ്ചിൻ്റെ വിധിയ്ക്ക് എതിരാണ് ഈ ബിൽ. ബിജെപിയുടെ ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയ്ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു." എന്നായിരുന്നു കെജ്രിവാള്‍ തിങ്കളാഴ്ച ട്വിറ്ററിൽ കുറിച്ചത്.
ആഭ്യന്തര മന്ത്രി അമിത്ഷാ നിയമസഭയിൽ അവതരിപ്പിച്ച ബിൽ ഡൽഹി ലഫ്റ്റനൻ്റ് ഗവര്‍ണര്‍ക്ക് കൂടുതൽ അധികാരങ്ങള്‍ നൽകുന്ന രീതിയിലുള്ളതാനിന്നു റിപ്പോർട്ടുകളിൽ പറയുന്നു. 1991ലെ ദേശീയ തലസ്ഥാന പ്രദേശ നിയമത്തിൻ്റെ ഭേദഗതിയാണ് ബിൽ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ഡൽഹി മന്ത്രിസഭാംഗങ്ങളുടെയും ഗവര്‍ണറുടെയും അധികാരങ്ങള്‍ കൂടുതൽ കൃത്യതയോടെ നിര്‍വചിക്കാനാണ് നിയമമെന്നാണ് ബിജെപി പ്രവർത്തകരുടെ വാദം. 1991ലെ നിയമം അനുസരിച്ച് ഡൽഹിയിലെ ഭരണപരമായ കാര്യങ്ങളിലെ അധികാരം ഡൽഹി സര്‍ക്കാരിനും ക്രമസമാധാന, പോലീസ് അധികാരങ്ങള്‍ കേന്ദ്ര ഗവൺമെന്റിനുമാണ്.
എന്നാൽ, പുതിയ ബിൽ അനുസരിച്ച് പുതിയ ബിൽ അനുസരിച്ച് ലഫ്റ്റനൻ്റ് ഗവര്‍ണര്‍ക്ക് കൂടുതൽ അധികാരങ്ങള്‍ ഉണ്ടാകുമെന്നാണ് പറയുന്നത്. ഡൽഹി സര്‍ക്കാര്‍ നടത്തുന്ന നിയമനിര്‍മാണങ്ങളിൽ ബില്ലുകള്‍ 14 ദിവസം മുൻപേ ലഫ്റ്റനൻ്റ് ഗവര്‍ണര്‍ക്ക് അയയ്ക്കണമെന്നും ഗവര്‍ണര്‍ക്ക് എതിര്‍പ്പുണ്ടെങ്കിൽ ഇത് കേന്ദ്രസര്‍ക്കാരിനോ രാഷ്ട്രപതിയ്ക്കോ കൈമാറാനോ അധികാരമുണ്ടാകുമെന്നുമാണ് പുതിയ ബില്ലിൽ പറഞ്ഞിരിക്കുന്നത്.
ഈ സാഹചര്യത്തിൽ ഡൽഹി നിയമസഭയ്ക്ക് ബില്ലുകള്‍ പാസാക്കാനുള്ള പൂര്‍ണ അധികാരം നഷ്ടപ്പെട്ടേക്കുമെന്നാണ്കെജ്രിവാളിന്റെ ആശങ്ക. അതേസമയം, വിഷയത്തിൽ കേന്ദ്രത്തിൻ്റെയോ രാഷ്ട്രപതിയുടെയോ മറുപടി വൈകുകയാണെങ്കിൽ അടിയന്തര സാഹചര്യങ്ങളിൽ ലഫ്റ്റനൻ്റ് ഗവര്‍ണര്‍ക്ക് തീരുമാനങ്ങള്‍ എടുക്കാനാകുമെന്നും ബില്ലിൽ വ്യക്തമായി പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഡൽഹി മുഖ്യമന്ത്രി അടക്കമുള്ളവര്‍ ബിജെപിയ്ക്കെതിരെ ആരോപണങ്ങൾ ഉയർത്തുന്നത്.
https://www.facebook.com/Malayalivartha
























