ശൗചാലയത്തിൽ ഇറങ്ങിയ പെൺകുട്ടിയെ യുവാവ് തട്ടി കൊണ്ട് പോയി പീഡിപ്പിച്ചു; പ്രതി ഒളിവിൽ, ബന്ധുവിന് നേരെ ആക്രമണം

രാത്രി ശൗചാലയത്തിൽ പോകാനിറങ്ങിയ പെൺകുട്ടിയെ തട്ടികൊണ്ട് പോയി ബലാൽസംഗം ചെയ്തു. ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. അലിഗഡിൽ നിന്ന് 50 കിലോമീറ്റർ അകലെയുളേള ഗംഗിരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിൽ ഇന്നലെ അർദ്ധരാത്രിയോടെയാണ് ദാരുണമായി പെൺകുട്ടിയെ പീഡിപ്പിച്ചത്.
ശൗചാലയത്തിൽ പോകാനിറങ്ങിയ പെൺകുട്ടിയെ യുവാവ് കാറിൽ അതട്ടികൊണ്ട് പോകുകയായിരുന്നു. പെൺകുട്ടി ബഹളം വച്ചതോടെ ഇയാൾ കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ഓടിവന്ന ബന്ധുവിനെ പ്രതി കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. ചെറിയ പരിക്കുകളോടെ ബന്ധു രക്ഷപ്പെട്ടു.
സംഭവം നടന്നതിന് പിന്നാലെ പെൺകുട്ടിയുടെ പിതാവ് പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി. ഗ്രാമത്തിൽ തന്നെയുള്ള ഒരു യുവാവിനെതിരെയാണ്പെൺകുട്ടിയെ തട്ടികൊണ്ട് പോയത്. ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ ഇപ്പോൾ പ്രതി ഒളിവിലാണ്. ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ്പറഞ്ഞു.
https://www.facebook.com/Malayalivartha
























