ഫോണും ഇന്റര്‍നെറ്റും എന്തിന് സ്വൈര്യമായ യാത്രപോലും അന്യമായിരുന്ന ലഡാക്കികള്‍ ഇന്ന് ആനന്ദനൃത്തമാടുകയാണ്. അന്ന് ഡോവലിനും ബിജെപി എംപി ജമ്യാങ് സെരിങ് നങ്യാലിനുമൊപ്പമായിരുന്നുവെങ്കില്‍ ഇന്നത് ഒരു ജനതയാകെ ഏറ്റെടുത്തിരിക്കുകയാണ്ആ.. വിപ്ലവകരമായ തീരുമാനം കൊണ്ട് കശ്മീരും ലഡാക്കും ഇന്ന് സ്വര്‍ഗമായി മാറിയിട്ടുണ്ടെങ്കില്‍ ഇത് ഇച്ഛാശക്തിയുള്ള ഒരു തീരുമാനമായിരുന്നുവെന്ന് കാലം തെളിയിക്കുകയാണ്

ചിലത് അങ്ങനെയാണ് ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കും. ഗുണഫലങ്ങള്‍ വളരെ പെട്ടെന്ന് കിട്ടിയാല്‍ അതിനും അത്രയ്ക്കും കയ്യടിയും അംഗീകാരവും കിട്ടും. രാജ്യത്തിന്റെ അങ്ങേയറ്റം ലഡാക്കില്‍ നിന്നും ഇങ്ങേയറ്റം കേരളത്തില്‍ നിന്നുള്ള രണ്ട് വാര്‍ത്തകള്‍ പ്രേക്ഷക ശ്രദ്ധയിലേയ്ക്ക് കൊണ്ടുവരികയാണ്.
ഒന്ന് ലഡാക്ക് എങ്ങനെ സ്വര്‍ഗമായെന്ന്.. രണ്ട് കശ്മീരിലല്ല കേരളത്തിലായാലും ഭീകരന്‍മാരെ എങ്ങനെ തടയുന്നുവെന്ന്. രാജ്യം രണ്ട് നിര്‍ണായക സംഭവങ്ങളും ഒറ്റദിവസം കണ്ടു. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370യുമായി ബന്ധപ്പെട്ട നിര്‍ണായക നീക്കങ്ങള്‍ ഇന്ന് ചരിത്രം. പക്ഷെ ആ വിപ്ലവകരമായ തീരുമാനം കൊണ്ട് കശ്മീരും ലഡാക്കും ഇന്ന് ,സ്വര്‍ഗമായി മാറിയിട്ടുണ്ടെങ്കില്‍ ഇത് ഇച്ഛാശക്തിയുള്ള ഒരു തീരുമാനമായിരുന്നുവെന്ന് കാലം തെളിയിക്കുകയാണ്.
ഫോണും ഇന്റര്‍നെറ്റും എന്തിന് സൈര്യമായ യാത്രപോലും അന്യമായിരുന്ന ലഡാക്കികള്‍ ഇന്ന് ആനന്ദനൃത്തമാടുകയാണ്. അന്ന് ഡോവലിനും ബിജെപി എംപി ജമ്യാങ് സെരിങ് നങ്യാലിനുമൊപ്പമായിരുന്നുവെങ്കില്‍ ഇന്നത് ഒരു ജനതയാകെ ഏറ്റെടുത്തിരിക്കുകയാണ്.
ഹനമുരെ-സന്‍ഗ്ല ഗ്രാമവാസികള്‍ക്ക് ആശയവിനിമയത്തിലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സാറ്റ്ലൈറ്റ് ഫോണ്‍ കൈമാറി കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ അധികൃതര്‍. സന്‍സ്‌കറിന്റെ ഉള്‍പ്രദേശമാണ് ഇവിടം. അഞ്ചുമണിക്കൂര്‍ യാത്ര ചെയ്താണ് സന്‍സ്‌കര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേട്ട് സോനം ഡോര്‍ജെയ് വിദൂരപ്രദേശമായ ഇവിടെയെത്തിയത്. അ്ങ്ങനെ ഒരിടത്ത് ഭീകരന്‍മാരുടെ ആശങ്കയില്ലാതെ സാറ്റ്ലൈറ്റ് ഫോണ്‍ ഉപയോഗിക്കാനുള്ള സാഹചര്യത്തിലേയ്ക്ക് കാര്യങ്ങള്‍ എത്തിക്കാനായി.
ഗ്രാമവാസിയായ സെവാംഗ് റംഗ്ഡോളിനാണ് സാറ്റ്ലൈറ്റ് ഫോണ്‍ നല്‍കിയത്. അടിയന്തരഘട്ടം പോലുള്ള സാഹചര്യങ്ങളില്‍ ടെലികമ്മ്യൂണിക്കേഷന്‍ വഴി ഗ്രാമത്തെ പുറംലോകവുമായി ബന്ധപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ഫോണ്‍ ഉപയോഗിക്കുന്നതും റീച്ചാര്‍ജ് ചെയ്യുന്നതും എങ്ങനെയെന്ന് റംഗ്ഡോളിന് പറഞ്ഞുകൊടുത്തിട്ടുണ്ട്. ഫോണ്‍ ലഭിച്ചതിന്റെ സന്തോഷം ഹനമുരെ പ്രദേശവാസികള്‍ പങ്കുവച്ചു. സാറ്റ്ലൈറ്റ് ഫോണ്‍ അനുവദിച്ച നടപടിയില്‍ സര്‍ക്കാരിനോടുള്ള ഹൃദയം നിറഞ്ഞ നന്ദിയും ഇവര്‍ പ്രകടിപ്പിച്ചതായി വക്താവ് കൂട്ടിച്ചേര്‍ത്തു.
സ്ഥലത്തുവച്ചുതന്നെ സന്‍സ്‌കര്‍ എസ്ഡിഎമ്മിനെ അഭിനന്ദിക്കാനും ഇവര്‍ മറന്നില്ല. തീര്‍ന്നില്ല ഇതിനിടയില്‍ അവശേഷിക്കുന്ന ഭീകരവാദികളെയും ഭീകര പ്രവര്‍ത്തനത്തേയും ഉന്‍മൂലനം ചെയ്യാന്‍ സജീവമായി എന്‍.ഐ.എ രംഗത്തുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അതീവഗൗരവമുള്ള ഓപ്പറേഷനാണ് എന്‍ഐഎ നടത്തിയത്. ഐഎസ് ബന്ധത്തിന്റെ പേരില്‍ എന്‍ഐഎ പിടികൂടിയ മൂന്നുപേരില്‍ രണ്ട് മലയാളികളുണ്ടായിരുന്നു മാത്രമല്ല കാശ്മീരില്‍ ഭീകരപ്രവര്‍ത്തനത്തിനും ചിലരെ വധിക്കാനും സംഘം ലക്ഷ്യമിട്ടുവെന്നാണ് പുറത്ത് വന്ന വിവരങ്ങള്‍.
കേരളത്തില്‍ എട്ടിടങ്ങളിലും ബംഗളൂരുവില്‍ രണ്ടിടത്തും ദല്‍ഹിയിലും എന്‍ഐഎ നടത്തിയ പരിശോധനയില്‍ ലാപ് ടോപ്, മൊബൈല്‍ സിം കാര്‍ഡുകള്‍, ഹാര്‍ഡ് ഡ്രൈവ് എന്നിവ പിടിച്ചെടുത്തു. കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, മലപ്പുറം തുടങ്ങിയ ജില്ലകളിലായിരുന്നു സംസ്ഥാനത്തെ റെയ്ഡ്. കേരള പൊലീസിന്റെ തീവ്രവാദ വിരുദ്ധ സേന, ദല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ എന്നിവരെ ഒപ്പം കൂട്ടിയായിരുന്നു 11 ഇടങ്ങളില്‍ ഒരേസമയം എന്‍ഐഎ റെയ്ഡ് നടത്തിയത്. യുഎപിഎ, രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ മൂവര്‍ക്കുമെതിരെ ചുമത്തി.
ടെലിഗ്രാം, ഇന്‍സ്റ്റഗ്രാം പോലുള്ള സമൂഹമാധ്യമങ്ങള്‍ വഴി ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമം നടത്തിയ സംഘം കാശ്മീരില്‍ ഭീകരപ്രവര്‍ത്തനത്തിനും പദ്ധതിയിട്ടു. രാജ്യത്ത് ഐഎസ് ഭീകരവാദം പ്രചരിപ്പിക്കുന്നതിനൊപ്പം ചിലരെ വധിക്കാനും അബു യഹിയ മേധാവിയായ സംഘത്തിന് ഉദ്ദേശ്യമുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ബഹ്റൈനില്‍നിന്ന് കേരളത്തിലെത്തിയ അബു യഹിയ തുടര്‍ന്ന് ജമ്മു കാശ്മീര്‍, ദല്‍ഹി എന്നിവടങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
ഒരാഴ്ച മുന്‍പു നടത്തിയ ചോദ്യം ചെയ്യലില്‍ അബു യഹിയയുടെ കൂട്ടാളികളില്‍നിന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു എന്‍ഐഎ റെയ്ഡ് നടത്തിയത്. അതായത് ഒരു വശത്ത് സമാധാനം പുനസ്ഥാപിക്കുന്നു. മറുവശത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ നിര്‍വീര്യമാക്കുന്നു.
https://www.facebook.com/Malayalivartha
























