പൊതുമേഖല ബാങ്കുകള്‍ സ്വകാര്യവത്കരിക്കാനുള്ള തീരുമാനം... അവകാശങ്ങളെ മുറിവേല്‍പ്പിച്ചുകൊണ്ടാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍

പൊതുമേഖല ബാങ്കുകള്‍ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ജീവനക്കാരുടെ അവകാശങ്ങളെ മുറിവേല്‍പ്പിച്ചുകൊണ്ടാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. എല്ലാ ബാങ്കുകളും സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി. ബാങ്ക് ജീവനക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് ധനമന്ത്രി പറഞ്ഞു.മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ബാങ്കുകള്‍ രാജ്യത്തുണ്ട്. എന്നാല്‍ കൂടുതല്‍ ശേഷിയുള്ള ബാങ്കുകള്‍ നമുക്കാവശ്യമാണ്. രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് എസ്.ബി.ഐയുടെ അത്രയും ശേഷിയുള്ള നിരവധി ബാങ്കുകള്‍ ഇനിയും വേണം. രാജ്യത്ത് ഒരു പബഌക് എന്റര്‍പ്രൈസ് പോളിസി പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ സാന്നിദ്ധ്യം തുടര്‍ന്നും ആവശ്യമായ നാല് മേഖലകള്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ സാമ്ബത്തിക മേഖലയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടര്‍ന്നും ഉണ്ടാവും. സ്വകാര്യവത്കരിക്കപ്പെടുന്ന ബാങ്കുകളെ സര്‍ക്കാര്‍ പൂര്‍ണമായും കൈവിടുകയല്ല ചെയ്യുന്നത്. ബാങ്കുകളില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ഉണ്ടാവാനും സുസ്ഥിരമാകാനും വേണ്ടിയാണ് സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിക്കുന്നത്. ബാങ്ക് ജീവനക്കാര്‍ക്ക് പതിറ്റാണ്ടുകള്‍ നീണ്ട സേവനത്തിലൂടെ അവര്‍ നേടിയെടുത്ത കഴിവുകള്‍ തുടര്‍ന്നും ഉപയോഗിക്കാനുള്ള അവസരങ്ങള്‍ ഉണ്ടാവണമെന്നും സര്‍ക്കാരിന് നിര്‍ബന്ധമുണ്ടെന്നും ശമ്ബളം, പെന്‍ഷന്‍ എന്നിങ്ങനെ ജീവനക്കാരുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കപ്പെടുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























