പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ് പികെ സിന്‍ഹ രാജിവെച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ് പികെ സിന്‍ഹ സ്ഥാനത്തുനിന്ന് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി സമര്‍പ്പിച്ചത്. ഒന്നര വര്‍ഷത്തോളം പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായി ജോലി നോക്കിയതിന് ശേഷമാണ് രാജി. ക്യാബിനറ്റ് സെക്രട്ടറിയായിരുന്ന സിന്‍ഹ 2019ലാണ് വിരമിച്ചത്. പിന്നീടാണ് അദ്ദേഹത്തെ ഉപദേഷ്ടാവായി പ്രധാനമന്ത്രി നിയമിച്ചത്.
1977 ബാച്ച് ഐഎഎസ് ഓഫിസറായിരുന്ന സിന്‍ഹ, ഉത്തര്‍പ്രദേശ് കേഡറാണ്. ഒന്നാം മോദി സര്‍ക്കാറിന്റെ കാലത്ത് ക്യാബിനറ്റ് സെക്രട്ടറിയായിരുന്നു. നൃപേന്ദ്ര മിശ്ര എന്ന ഉദ്യോഗസ്ഥനും നേരത്തെ പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് രാജിവെച്ചിരുന്നു.അതെ സമയം രാജ്യത്ത് എത്രയും പെട്ടെന്ന് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.“രാമക്ഷേത്രം, ആര്‍ട്ടിക്കിള്‍ 370, മുത്തലാഖ് തുടങ്ങിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കി. ഇനി അടുത്തത് ഏകീകൃത സിവില്‍ കോഡാണ്”- രാജ്‌നാഥ് സിംഗ് പറഞ്ഞു.ഒരു മതത്തിനും വിശ്വാസത്തിനും എതിരായിരിക്കില്ല ഏകീകൃത സിവില്‍ കോഡെന്നും തങ്ങളുടെ രാഷ്ട്രീയം മനുഷ്യനും മനുഷ്യത്വത്തിനും വേണ്ടിയുള്ളതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബി.ജെ.പിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ഏകീകൃത സിവില്‍ കോഡ്. ഒറ്റ സിവില്‍ കോഡ് വരുന്നതോടെ മുസ്‌ലീം വ്യക്തിനിയമം അടക്കമുള്ള പ്രത്യേക വിഭാഗങ്ങള്‍ക്കുള്ള നിയമ പരിഗണനകള്‍ ഇല്ലാതാകും.ഇതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. ഏകീകൃത സിവില്‍ കോഡ് എന്ന പേരില്‍ ഹിന്ദുത്വനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് വിമര്‍ശനം.
https://www.facebook.com/Malayalivartha
























