മധ്യപ്രദേശില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു.... ഭോപ്പാല്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ ബുധനാഴ്ച മുതല്‍ രാത്രി നിരോധനം ഏര്‍പ്പെടുത്തി

മധ്യപ്രദേശില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാന നഗരമായ ഭോപ്പാല്‍, വാണിജ്യ നഗരമായ ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ ബുധനാഴ്ച മുതല്‍ രാത്രി നിരോധനം ഏര്‍പ്പെടുത്തി.
കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റ് എട്ട് നഗരങ്ങളില്‍ രാത്രി 10ന് വാണിജ്യ സ്ഥാപനങ്ങള്‍ അടക്കും. വൈറസ് വര്‍ധിക്കുന്ന മഹാരാഷ്ട്രയില്‍ നിന്ന് ആളുകള്‍ സംസ്ഥാനത്തേക്ക് എത്തുന്ന സാഹചര്യമൊഴിവാക്കാനാണ് നടപടി.
മഹാരാഷ്ട്രയില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് തെര്‍മല്‍ സ്‌കാനിംഗ് പരിശോധനയും ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനും നിര്‍ബന്ധമാക്കും.
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജബല്‍പുര്‍, ഗ്വാളിയോര്‍, ഉജ്ജൈന്‍, രത്‌ലം, ഛിന്‍ദ്വാര, ബുര്‍ഹന്‍പുര്‍, ബേതുല്‍, ഖര്‍ഗോണ്‍ എന്നീ നഗരങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം നാല് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി പന്ത്രണ്ട് ലക്ഷം കടന്നു. മരണസംഖ്യ 26.81 ലക്ഷമായി ഉയര്‍ന്നു. നിലവില്‍ രണ്ട് കോടിയിലധികം പേരാണ് ചികിത്സയിലുള്ളത്.
രോഗികളുടെ എണ്ണത്തിലും മരണത്തിലും അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. മൂന്ന് കോടി രോഗബാധിരാണ് യുഎസിലുള്ളത്. അരലക്ഷത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്.5.49 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്.എഴുപത് ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ട്.
രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയെ മറികടന്ന് ബ്രസീല്‍ രണ്ടാം സ്ഥാനത്തെത്തി. ഒരു കോടി പതിനാറ് ലക്ഷം പേര്‍ക്കാണ് ബ്രസീലില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 80,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.2.82 ലക്ഷം പേര്‍ മരിച്ചു.
ഇന്ത്യയില്‍ ഒരു കോടി പതിനാല് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 28,000ത്തിലധികം പേര്‍ക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 2.31 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 1.59 ലക്ഷം പേര്‍ മരിച്ചു. മഹാരാഷ്ട്ര ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ രോഗവ്യാപനം വീണ്ടും രൂക്ഷമാകുകയാണ്.
https://www.facebook.com/Malayalivartha
























