മകന്റെ അടിയേറ്റ് വൃദ്ധയായ അമ്മ ഉടൻ മരിച്ചു; തെളിവായി സിസിടിവി ദൃശ്യങ്ങൾ

മകന്റെ അടിയേറ്റ വയോധിക നടുറോഡിൽ ഉടൻ തന്നെ മരിച്ചു. ഡൽഹിയിലെ ദ്വാരകയിൽ തിങ്കളാഴ്ച്ച വൈകിട്ടോടെയാണ് ദാരുണമായ സംഭവം നടന്നിരിക്കുന്നത്. 76 വയസ്സുള്ള അവ്താര്‍ കൗര്‍ എന്ന സ്ത്രീ മകന്റെ അടിയേറ്റ് വീഴുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കാണാവുന്നതാണ്.
മനപൂർവമല്ലാത്ത നരഹത്യയ്ക്ക് പോലീസ് മകന്‍ രണ്‍ബീറിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. അയൽവാസിയുമായി പാർക്കിങ് സംബന്ധമായ വാഴക്കായിരുന്നു അമ്മയെ അടിക്കുന്നതിൽ ചെന്നവസാനിച്ചത്.
തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം മരുമകളുമായി കൗർ വഴക്ക് കൂടിയിരുന്നു. ഇതിനിടയിൽ മകൻ അമ്മയുടെ മുഖത്ത് അടിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കാണാവുന്നതാണ്.
തുടർന്ന് കൗർ അടിയേറ്റ് റോഡിലേക്ക് വീഴുന്നതും മരുമകള്‍ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതുമെല്ലാം വീഡിയോയില്‍ വ്യക്തമായി കാണാം. മകന്റെ അടിയില്‍ ബോധക്ഷയം സംഭവിച്ച അവ്താര്‍ കൗറിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha
























