തമിഴ്‍നാട്ടില്‍ അഞ്ച് കിലോ സ്വര്‍ണമണിഞ്ഞെത്തി സ്വതന്ത്രൻ; നാമനിര്‍ദേശ പത്രിക സമര്‍പിക്കാനെത്തിയത് ശരീരത്തിലാകമാനം സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ്, ഇപ്പോള്‍ തമിഴ്നാട്ടിലെ ചര്‍ച്ചാ വിഷയം ഇദ്ദേഹമാണ്

തെരഞ്ഞെടുപ്പ് ചൂട് അടുത്തതോടെ വളരെ ഏറെ വ്യത്യസ്തമായ വാർത്തകളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ തെരഞ്ഞെടുപ്പ് കാലത്ത് ശരീരത്തിലാകമാനം സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ് നാമനിര്‍ദേശ പത്രിക സമര്‍പിക്കാനെത്തിയ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് ഇപ്പോള്‍ തമിഴ്നാട്ടിലെ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്. തിരുനെല്‍വേലി ജില്ലയിലെ ആലങ്കുളം മണ്ഡലത്തില്‍ നിന്നും സ്വതന്ത്രനായി ജനവിധി തേടുന്ന ഹരി നാടാറാണ് ഇത്തരത്തിൽ വ്യത്യസ്തത പുലര്‍ത്തുന്നത് .പനങ്ങാട്ടുപടൈ കക്ഷി കോര്‍ഡിനേറ്ററാണ് ഹരി നാടാര്‍
ദേഹമാകെ അഞ്ച് കിലോ സ്വര്‍ണം അണിഞ്ഞാണ് തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫിസിലെത്തിയത്. ഇതിനുപിന്നാലെ അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പിക്കുകയും ചെയ്തു. നാമനിര്‍ദേശ പത്രിക സമര്‍പിച്ചപ്പോള്‍ തനിക്ക് 11.2കിലോയുടെ സ്വര്‍ണസമ്ബാദ്യമുണ്ടെന്ന് അദ്ദേഹം സത്യവാങ്മൂലത്തില്‍ അറിയിക്കുകയുണ്ടായി.
അതേസമയം മുമ്പ് ചെന്നൈയില്‍ പി.പി.ഇ കിറ്റ് അണിഞ്ഞ് പത്രിക സമര്‍പ്പിക്കാനെത്തിയ സ്ഥാനാര്‍ഥിയും ഏറെ ശ്രദ്ധ നേടിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മാത്രമല്ല നാമനിര്‍ദേശ പത്രിക സമര്‍പണത്തില്‍ വരെ പുതുവഴി തേടുകയാണ് സ്ഥാനാര്‍ഥികള്‍ ഏവരും. പാട്ടുപാടിയും പുഷ് അപ് ചെയ്തും വീല്‍ചെയറില്‍ വോട്ടുതേടിയും സ്ഥാനാര്‍ഥികള്‍ മാധ്യമശ്രദ്ധ നേടുന്നുണ്ട്.
അതോടൊപ്പം തന്നെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ഥി കമല്‍ഹാസന്‍. മക്കല്‍ നീതി മയ്യം സ്ഥാപകന്‍ കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പമുള്ള സത്യവാങ്മൂലത്തില്‍ 176.93 കോടി രൂപയുടെ സ്വത്ത് വകകളാണ് കാണിച്ചിരിക്കുന്നത്. ഇതില്‍ 131.84 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും, 45.09 കോടി രൂപയുടെ ജംഗംമ വസ്തുക്കളുമാണ് അടങ്ങിയിട്ടുള്ളത്. മാത്രമല്ല 49.5 കോടി രൂപയുടെ കടബാധ്യതയുണ്ട്. ഭാര്യയോ, മറ്റ് ആശ്രിതരോ ഇല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha
























