കേരളത്തിലെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും കേരളത്തില്‍ നിന്നും ഒരു ഗവര്‍ണര്‍ ഉറപ്പ്.... മറ്റാരുമല്ല പൊതുവില്‍ കാണുന്ന ട്രെന്‍ഡ് അനുസരിച്ച് ബി.ജെ.പി യുടെ സംസ്ഥാന അധ്യക്ഷന്‍. നേരത്തെ കുമ്മനം രാജശേഖരനും ശ്രീധരന്‍ പിള്ളയും ഒക്കെയാണല്ലോ പോയത്, ഇപ്പോഴിതാ സുരേന്ദ്രന്റെ ഊഴം

കേരളത്തിലെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും കേരളത്തില്‍ നിന്നും ഒരു ഗവര്‍ണര്‍ ഉറപ്പ്. മറ്റാരുമല്ല പൊതുവില്‍ കാണുന്ന ട്രെന്‍ഡ് അനുസരിച്ച് ബി.ജെ.പി യുടെ സംസ്ഥാന അധ്യക്ഷന്‍. നേരത്തെ കുമ്മനം രാജശേഖരനും ശ്രീധരന്‍ പിള്ളയും ഒക്കെയാണല്ലോ പോയത്. ഇപ്പോഴിതാ സുരേന്ദ്രന്റെ ഊഴം. ഊഴം എന്നല്ല ബാലശങ്കറിന്റെ വെളിപ്പെുത്തലിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ സുരേന്ദ്രന്‍ ചോദിച്ചു വാങ്ങിക്കുകയാണ്.
ചാന്‍സ് ഏത് സ്ഥാലത്താണെന്ന് വച്ചാല്‍ ഇപ്പോഴുള്ള സിപിഎമ്മുമായുള്ള അന്തര്‍ധാരയുടെ അടിസ്ഥാനത്തിലാണെങ്കില്‍ അന്തം കമ്മി ചൈനയിലൊരു ഒഴിവുണ്ട് എന്ന് ശോഭ സുരേന്ദ്രന്‍ ചിലപ്പോള്‍ പറഞ്ഞാലും കുറ്റം പറയാനാകില്ല.
ഇനി നമുക്ക് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറിനോട് ആ സ്വപ്‌നം അങ്ങ് മാറ്റിവയ്ക്കാന്‍ പറയാം. എന്തൊക്കെയായിരുന്നു ഇന്നലെ പറഞ്ഞത് ത്രിപുര മോഡല്‍ ബി.ജെ.പി കേരളത്തില്‍ ആവര്‍ത്തിക്കുമത്രേ. ഇങ്ങനെ പോയാല്‍ സുരേന്ദ്രന്‍ പറഞ്ഞ ഈ 35 സീറ്റ് നടക്കും. സിപിഎമ്മിന് നേടികൊടുക്കുമെന്നായിരിക്കുമോ സഖാവ് സുരേന്ദ്രന്‍ ഉദ്ദേശിച്ചത്.
കാരണം ആ ഡീല്‍, അന്തര്‍ധാര, അടിയൊഴുക്ക് എന്നീ വാക്കുകള്‍ അവിടെയുണ്ടേ. കഷ്ടം തന്നെ മോദിയെ വിമര്‍ശിക്കുന്നവര്‍ക്ക് കട്ട മറുപടിയുമായി ഇറക്കിയ ഒരു പുസ്തകം അതും മലയാളിയായ ബാലശങ്കര്‍ എഴുതിയ പുസ്തകം സുരേന്ദ്രന്‍ജിയും കൂട്ടരും വായിച്ചോ എന്തോ.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായി ഉയര്‍ന്നിരിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഒരു പുസ്തകം. 'നരേന്ദ്രമോദി: ക്രിയേറ്റിവ് ഡിസ്റപ്റ്റര്‍ -ദ മേക്കര്‍ ഓഫ് ന്യൂ ഇന്ത്യ' എന്ന പുസ്തകം രാജ്യം മുഴുവന്‍ ചര്‍ച്ചയായി. എഴുതിയിരിക്കുന്നത് ബിജെപിയുടെ ഇന്റലെക്ച്വല്‍ സെല്‍ മുന്‍ കണ്‍വീനറായ ആര്‍. ബാലശങ്കറര്‍. അതായത് ബി.ജെ.പി സിപിഎം ബാന്ധവത്തെക്കുറിച്ച് വെട്ടിത്തുറന്ന് പറഞ്ഞിരിക്കുന്ന ബാലശങ്കര്‍ തന്നെ.
പക്ഷെ എന്നിട്ടും കേരളത്തിലെ ബി.ജെ.പിക്കാര്‍ എന്തു ചെയ്തു? ഇനി ഒരു 30 വര്‍ഷത്തേയ്ക്ക് മോദിയും അമിത്ഷായും ബി.ജെ.പിയും കേരളത്തില്‍ ക്ലച്ച് പിടിക്കരുതെന്ന് പ്രത്യേക വാശിയുള്ളത് പോലെ ബി.ജെ.പിയെ അടിക്കാനുള്ള വടി സിപിഎമ്മിന് കൊടുക്കുന്നു.
ഇനി ആ പുസ്‌കത്തില്‍ എന്താണ് പറയുന്നത് എന്നല്ലേ. 300 പേജുള്ള പുസ്തകത്തിന് 17 അധ്യായങ്ങളാണുള്ളത്. 40 ഓളം 'അപൂര്‍വ്വവും പ്രസക്തവു'മായ ചിത്രങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവാര്‍ഡ് വാപ്പസി, നോട്ട് നിരോധനം, ന്യൂനപക്ഷ പ്രശ്നങ്ങള്‍, കിട്ടാക്കടം, റഫാല്‍ ഇടപാട്, വിദേശ നയം, മോദിയും അമിത്ഷായും തമ്മിലുള്ള ബന്ധവും സാമൂഹ്യ പരിഷ്‌കരണവും, തുടങ്ങിയവയാണ് പുസ്തകം ചര്‍ച്ച ചെയ്യുന്നത്. കഴിഞ്ഞ നാലര വര്‍ഷത്തെ ബി.ജെ.പി ഭരണത്തിനിടയിലുണ്ടായ എല്ലാ പ്രധാന വിവാദ വിഷയങ്ങളും പുസ്തകം ചര്‍ച്ച ചെയ്യുന്നു.
ഓര്‍ക്കണം ഈ വിഷയങ്ങളാണ് കേരളത്തിലെ സഖാക്കന്‍മാര്‍ മോദിക്കെതിരെ എടുത്തുപയോഗിക്കുന്നതും എന്നിട്ട് അതിന് മറുപടിയായി ബി.ജെ.പി നേതാക്കന്‍മാര്‍ ചാനല്‍ ചര്‍ച്ചകളില്‍ ഇരുന്ന് ഘോരഘോരം പ്രസംഗിക്കുന്നതും. പ്രധാനമന്ത്രി എന്ന നിലയില്‍ മോദി എടുത്ത തീരുമാനങ്ങള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് പുസ്തകമെന്ന് ഓര്‍ഗനൈസര്‍ മുന്‍ എഡിറ്ററായിരുന്നു ആര്‍.ബാലശങ്കര്‍ അന്ന് പറഞ്ഞിരുന്നു.
ഒരു ക്ലിക്കിലോ, ഫോണ്‍ കോളിലോ, ട്വീറ്റിലോ സര്‍ക്കാര്‍ പൗരന് അടുത്തെത്തി എന്നതാണ് 2014ല്‍ ഉണ്ടായ ഏറ്റവും വലിയ പരിവര്‍ത്തനമെന്നും അക്കമിട്ട് പറഞ്ഞു. പക്ഷെ കേരളത്തിലെ ബി .ജെ.പി സിപിഎമ്മിനോട് കൂടുതല്‍ അടുത്തല്ലോ ഭാഗ്യം.
https://www.facebook.com/Malayalivartha
























