കര്‍ണാടകയിലെ പള്ളികളില്‍ രാത്രി 10 മുതല്‍ ആറ് മണി വരെ ഉച്ചഭാഷിണി ഉപയോഗത്തിന് വഖഫ് ബോര്‍ഡ് നിരോധനമേര്‍പ്പെടുത്തി

കര്‍ണാടകയിലെ പള്ളികളില്‍ രാത്രി 10 മുതല്‍ ആറ് മണി വരെ ഉച്ചഭാഷിണി ഉപയോഗത്തിന് വഖഫ് ബോര്‍ഡ് നിരോധനമേര്‍പ്പെടുത്തി. ശബ്ദമലിനീകരണം തടയുന്നതിനാണ് നിയന്ത്രണമെന്ന് ബോര്‍ഡ് ഉത്തരവില്‍ പറയുന്നു.
ബാങ്ക് വിളിയടക്കമുള്ളവക്ക് നിയന്ത്രണം ബാധകമായതിനാല്‍ പുലര്‍ച്ചെയുള്ള സുബിഹി ബാങ്കിനെയും നിയന്ത്രണം ബാധിക്കും. പള്ളികളിലും ദര്‍ഗകളിലും നിന്നുമുള്ള ലൗഡ്‌സ്പീക്കറിന്റെ ശബ്ദം ശബ്ദമലിനീകരണത്തിന് കാരണമാവുന്നുണ്ട്. ഇത് ജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നു.
അതിനാല്‍ രാത്രി 10 മണി മുതല്‍ രാവിലെ ആറ് മണി വരെ പള്ളികളിലും ദര്‍ഗകളിലും ലൗഡ്‌സ്പീക്കറിന്റെ ഉപയോഗം നിരോധിക്കുകയാണെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.
ബാങ്ക് വിളിക്കുന്നതിനും മരണ വിവരം നല്‍കല്‍, മാസപ്പിറവി അറിയിക്കല്‍ എന്നിവക്ക് മാത്രമേ പകല്‍ ലൗഡ്‌സ്പീക്കര്‍ ഉപയോഗിക്കാനാവു.
നമസ്കാരം, സലാത്ത്, ജുമുഅ ഖുത്വുബ, മറ്റ് മതപരമായ പരിപാടികള്‍ എന്നിവയെല്ലാം പള്ളിക്കകത്തെ സ്പീക്കറുകള്‍ മാത്രം ഉപയോഗിച്ച് നടത്തണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
"https://www.facebook.com/Malayalivartha
























