ബംഗാളില്‍ ബിജെപി അധികാരത്തിൽ വന്നാൽ യു പി യെപോലെ സ്ത്രീസുരക്ഷയിലും വികസനത്തിലും മുന്നേറാം; യോഗി ആദിത്യനാഥ്

മിഡ്‌നാപൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച യോഗി ആദിത്യനാഥ് യുപി പോലെ ബിജെപി അധികാരത്തില്‍ എത്തിയാല്‍ ബംഗാളില്‍ സ്‌ത്രീ സുരക്ഷയ്ക്കും വികസനത്തിനും മുഖ്യ പ്രാധാന്യം നല്‍കുമെന്ന് പറഞ്ഞു. രാജ്യത്തും സംസ്ഥാനത്തും ഒരേ ആശയമുള്ള സര്‍ക്കാരുകളാണ് ഭരണത്തില്‍ എത്തുന്നതെങ്കില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനകരം ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2014 ൽ ബിജെപി അധികാരത്തിൽ എത്തിയതു മുതൽ നിരവധി മാറ്റങ്ങളാണ് ഇന്ത്യയിൽ വന്നിരിക്കുന്നത്. കൂടാതെ ഉത്തര്‍പ്രദേശില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഒരുമിച്ചാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ യുപി സ്ത്രീ സുരക്ഷയ്ക്കും വികസനത്തിനുമായി കേന്ദ്രസര്‍ക്കാരുമായി കൈകോര്‍ത്തിട്ടുണ്ട്.
അതിനാൽ ബംഗാളിലും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ ഇതുപോലം മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ പരാജയപ്പെടും. ബിജെപി വന്‍ വിജയത്തോടെ സംസ്ഥാനത്ത് ആധിപത്യം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടായിസവും അരാജകത്വവുമാണ് ബംഗാളില്‍ നടപ്പാക്കി കൊണ്ടിരിക്കുന്നത്. ഇനി 45 ദിവസം കൂടിയേ അവര്‍ക്കിത് തുടരാനാകൂ എന്നും യോഗി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























