ബോളിവുഡിലെ ഡിജിറ്റല്‍ പോര്‍ട്ടലുകളും താരങ്ങളും ഈ പ്രശ്‌നത്തില്‍ ഇടപ്പെട്ട് ഈ അക്രമത്തെ മറ്റൊരു തലത്തില്‍ കൊണ്ടുപോയിരിക്കുകയാണ്; ഒരു മധ്യവര്‍ഗ്ഗ എഞ്ചിനീയര്‍ക്ക് ഇത്തരത്തില്‍ പി.ആര്‍ വര്‍ക്ക് ചെയ്യാന്‍ സാധിക്കില്ല; പക്ഷേ ഒരു ഫുഡ് ഡെലിവെറി ആപ്പിന് സാധിക്കും; ഡെലിവറി ബോയിയുടെ സംഭവത്തിൽ പ്രതികരണവുമായി തനുശ്രീ ദത്ത

മനുഷ്യമനഃസാക്ഷിയെ നടുക്കുന്ന സംഭവമായിരുന്നു ഡെലിവറി ബോയിയുടെയും യുവതിയുടെയും ആരോപണങ്ങളും പ്രത്യാരോപങ്ങളും. യുവതി തന്നെ തടഞ്ഞുവെച്ചു ചെരുപ്പൂരി അടിക്കുന്നതിനിടെ യുവതിയുടെ തന്നെ മോതിരം തട്ടിയാണു പരുക്കേറ്റതെന്ന ഡെലിവറി ബോയിയുടെ വെളിപ്പെടുത്തിയിരുന്നു.
എന്നാൽ ഇത് പുറത്തുവന്നതിനു പിന്നാലെ പൊലീസ് ഹിതേഷയ്ക്കെതിരെ കേസെടുത്തിരുന്നു. ഈ സംഭവത്തിന്റെ സത്യാവസ്ഥ അറിയാൻ കാത്തിരിക്കുകയാണ് എല്ലാവരും. ഇതിനിടയിൽ യുവാവിനു പിന്തുണയുമായി ചലചിത്രതാരങ്ങളടക്കമുള്ള പലരും എത്തിയിരുന്നു. ഏറ്റവും ഒടുവിൽ തനുശ്രീ ദത്തയാണ് ഡെലിവറി ബോയിയ്ക്കതിരെ എത്തിയത്. അവർ ഉയർത്തുന്ന ആരോപണങ്ങൾ ഇങ്ങനെ ;
1. വിദ്യാസമ്പന്നയായ ഒരു യുവതി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത സംഭവം അവസാനിക്കുന്നത് അവരുടെ ചോരയൊലിക്കുന്ന മൂക്കിലാണ്. ഏല്ലാ കഥകള്‍ക്കും മറ്റൊരു വശമുണ്ടാകില്ലേ?
2 സ്ത്രീകളെ അതിക്രമിക്കുന്ന പുരുഷന്‍മാര്‍ ശിക്ഷ ഭയന്ന് സത്യം പറയുകയില്ല. അവര്‍ എല്ലാം നിഷേധിക്കും, കരയും കാലുപിടിക്കും, അനുകമ്പ പിടിച്ചു പറ്റാന്‍ ശ്രമിക്കും. ഇന്ത്യയുടെ ചരിത്രത്തില്‍ ഏതെങ്കിലും പുരുഷന്‍ സ്ത്രീയെ അതിക്രമിച്ചാല്‍ സത്യം പറഞ്ഞിട്ടുണ്ടോ?
3. ഹിതേഷ പണം നല്‍കാനോ ഭക്ഷണം തിരികെ നല്‍കാനോ തയ്യാറാകുന്നില്ല. അയാളെ ചീത്ത പറയുന്നു, ചെരുപ്പു കൊണ്ട് മര്‍ദ്ദിക്കുന്നു. അങ്ങനെയാണെങ്കില്‍ അയാള്‍ എന്തുകൊണ്ട് പോലീസില്‍ പരാതിപ്പെട്ടില്ല. ഹിതേഷ അവരുടെ മോതിരം ഉപയോഗിച്ച് സ്വന്തം മൂക്കില്‍ ഇടിച്ച് ചോര വരുത്തി സ്വന്തം മുഖം നശിച്ച് ആശുപത്രിയിലായത് പ്രശസ്തിയ്ക്ക് വേണ്ടിയാണെന്നാണ് ചിലരുടെ വാദം.
4 അവള്‍ ഒരു നുണച്ചിയാണെങ്കില്‍ എന്തിനാണ് ഫൂഡ് ഡെലിവെറി ആപ്പ് അവളുടെ ചികിത്സ ഏറ്റെടുത്തത്?
5. ബോളിവുഡിലെ ഡിജിറ്റല്‍ പോര്‍ട്ടലുകളും താരങ്ങളും ഈ പ്രശ്‌നത്തില്‍ ഇടപ്പെട്ട് ഈ അക്രമത്തെ മറ്റൊരു തലത്തില്‍ കൊണ്ടുപോയിരിക്കുകയാണ്. ഒരു മധ്യവര്‍ഗ്ഗ എഞ്ചിനീയര്‍ക്ക് ഇത്തരത്തില്‍ പി.ആര്‍ വര്‍ക്ക് ചെയ്യാന്‍ സാധിക്കില്ല. പക്ഷേ ഒരു ഫുഡ് ഡെലിവെറി ആപ്പിന് സാധിക്കും.
6. അതുകൊണ്ടു തന്നെ വിദ്യാഭ്യാസമില്ലാത്ത ക്രൂരനായ വ്യക്തി ഒരു പെണ്ണിനെ പട്ടാപ്പകല്‍ ഉപദ്രവിച്ച് മുതല കണ്ണീര്‍ ഒഴുക്കിയാല്‍ ഈ വ്യാജ ഫെമിനിസ്റ്റുകള്‍ പിന്തുണയുമായി രംഗത്ത് വരും- തനുശ്രീ കുറിച്ചു.
ഫുഡ് ഡെലിവറി ആപ്പ് ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്ന പി.ആര്‍ സ്റ്റണ്ട് കണ്ട് മനംമടുത്തതിനാല്‍ താന്‍ ഈ ആപ്പ് അണ്‍സബ്‌സ്‌ക്രൈബ് ചെയ്യുന്നതായും തനുശ്രീ പറഞ്ഞു.
https://www.facebook.com/Malayalivartha
























