അറസ്റ്റിലായ മുംബൈ പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയുടെ ആഡംബര കാർ കണ്ടെടുത്തു ;കാറിൽ പണവും നോട്ടെണ്ണൽ യന്ത്രവും
മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ മുംബൈ പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്ന ആഡംബര ബെന്‍സ് കാര്‍ എന്‍.ഐ.എ. പിടിച്ചെടുത്തു.കാറില്‍നിന്ന് അഞ്ച് ലക്ഷം രൂപയും നോട്ടെണ്ണല്‍ യന്ത്രവും എസ്.യു.വിയുടെ നമ്പര്‍പ്ലേറ്റും ചില വസ്ത്രങ്ങളും കണ്ടെടുത്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.ആഡംബര കാര്‍ സച്ചിന്‍ വാസെ ഉപയോഗിച്ചിരുന്നതായും കാറില്‍നിന്ന് പണവും മറ്റും പിടിച്ചെടുത്തതായും എന്‍.ഐ.എ. ഉദ്യോഗസ്ഥനായ അനില്‍ ശുക്ല മാധ്യമങ്ങളോട് പറഞ്ഞു.
ഫെബ്രുവരി 25-നാണ് മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്തുക്കളടങ്ങിയ എസ്.യു.വി. വാഹനം കണ്ടെത്തിയത്. വാഹനത്തില്‍ ജെലാറ്റിന്‍ സ്റ്റിക്കുകളും വാഹനത്തില്‍ ജെലാറ്റിന്‍ സ്റ്റിക്കുകളും ഭീഷണി കത്തും ഉണ്ടായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുംബൈയിലെ ഓട്ടോ പാര്‍ട്‌സ് ഡീലറായ മന്‍സുഖ് ഹിരണിന്റേതാണ് വാഹനമെന്ന് കണ്ടെത്തി.എന്നാല്‍ ഫെബ്രുവരി 17-ന് വാഹനം മോഷണം പോയതായി ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മാര്‍ച്ച് അഞ്ചിന് മന്‍സുഖിനെ മുംബൈയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. മന്‍സൂഖിന്റെ ഭാര്യ സച്ചിന്‍ വാസെക്കെതിരെ രംഗത്തെത്തിയിരുന്നു. സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ വാഹനം നാല് മാസത്തോളം സച്ചിന്‍ വാസെ ഉപയോഗിച്ചിരുന്നതായും ഫെബ്രുവരി അഞ്ചിനാണ് വാഹനം തിരികെ നല്‍കിയതെന്നുമായിരുന്നു മന്‍സൂഖിന്റെ ഭാര്യ പറഞ്ഞത്.
https://www.facebook.com/Malayalivartha
























