കോവിഡിനെ പ്രതിരോധിക്കുന്നതില്‍ രാജ്യം കൈവരിച്ച നേട്ടം അമിത ആത്മവിശ്വാസമായി മാറരുത്; കോവിഡിന്‍റെ രണ്ടാം വരവിനെ തടയാന്‍ ത്വരിത നടപടിയുണ്ടാകണം ; മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്തിന് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ രാജ്യം കൈവരിച്ച നേട്ടം അമിത ആത്മവിശ്വാസമായി മാറരുതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കോവിഡിന്‍റെ രണ്ടാം വരവിനെ തടയാന്‍ ത്വരിത നടപടിയുണ്ടാകണമെന്നും മോദി ആവശ്യപ്പെടുകയും ചെയ്തു .
മൈക്രോ കണ്ടൈന്‍മെന്‍റ് സോണുകള്‍ സൃഷ്ടിക്കുക, ടെസ്റ്റിങ് വര്‍ധിപ്പിക്കുക, മാസ്ക് ഉപയോഗം വ്യാപിപ്പിക്കുക എന്നിവയാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള പോംവഴിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഇപ്പോള്‍ കോവിഡിന്‍റെ രണ്ടാം വരവിനെ തടഞ്ഞില്ലെങ്കില്‍ അത് രാജ്യം മുഴുവനും വ്യാപിക്കും.
കോവിഡിനെ തടയാനായി ത്വരിതഗതിയിലുള്ള നടപടികള്‍ ആവശ്യമാണ്. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടാകരുതെന്നും പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണം. ചെറു നഗരങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മോദി ആവശ്യപ്പെട്ടു. വാക്സിന്‍ പാഴാക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. കോവിഡ് കേസുകള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരണം.കോവിഡ് കേസുകള്‍ വര്‍ധിക്കാതിരിക്കാന്‍ ശ്രമിക്കണം. വാക്സിന്‍ ഉപയോഗം കൃത്യമായിരിക്കണം ചെറിയ നഗരങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് നിരക്കാണ് കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്ത് രേഖപ്പെടുത്തുന്നത്.
പ്രതിദിനം പതിനായിരം കേസുകള്‍ രേഖപ്പെടുത്തിയിരുന്നിടത്ത് കാല്‍ ലക്ഷത്തോളം കേസുകളാണ് റിപ്പോ൪ട്ട് ചെയ്യുന്നത്. മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത്, കര്‍ണാടക, തമിഴ്നാട് തുടങ്ങി 5 സംസ്ഥാനങ്ങളിലായാണ് രാജ്യത്തെ 80%ത്തോളം കേസുകളുമുള്ളത്.
https://www.facebook.com/Malayalivartha
























