Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്ക് നേരേ ഐസിയുവില്‍ വച്ച് ലൈംഗികപീഡനം... വേദന കടിച്ചമർത്തി ഒരു രാത്രി മുഴുവൻ കഴിച്ചുകൂട്ടി...

17 MARCH 2021 05:09 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് സ്ത്രീ സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തുന്ന പല സംഭവങ്ങളും ദിവസേന കേൾക്കുന്നതാണ്. പ്രായമോ വസ്ത്രമോ ഒന്നുമല്ല മറിച്ച് വൈകൃതമായ മാനസിക വൈകല്യമാണ് ഇതിനു പിന്നിലെ ചേതോവികാരമെന്ന് എല്ലാവർക്കും അറിവുള്ള കാര്യമാണ്.

ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജസ്ഥാനിൽ നിന്ന് ഒട്ടും ത‌പ്തികരമല്ലാത്ത വാർത്തകളാണ് പുറത്ത് വരുന്നത്. ആശുപത്രി കിടക്കയിൽ ശസ്ത്രക്രിയക്കും ശേഷം ഒന്നുരിയാടാൻ പോലും കഴിയാതെ പിടിയുന്ന മനസ്സുമായി ഒരു രാത്രി മുഴുവൻ കരച്ചിലടക്കി വേദന കടിച്ചമർത്തി കിടക്കേണ്ട അവസ്ഥയാണ് ഒരു യുവതിയ്ക്ക് സംഭവിച്ചത്.

ജയ്പുരിലെ ഷാൽബി എന്ന സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു ഹൃദയ ഭേദകമായ സംഭവം നടന്നത്. ഐ.സി.യുവിൽ ശസ്ത്രക്രിയക്ക് വിധേയമായ യുവതിയെ വാർഡ് ബോയിയാണ് ലൈംഗികമായി പീഡിപ്പിച്ചത്.

ശസ്ത്രക്രിയക്ക് ശേഷം ഓക്സിജന്റെ സഹായത്തോടെ ഐ.സി.യുവിൽ കഴിയുകയായിരുന്ന സ്ത്രീയെ കൈകാലുകൾ കെട്ടിയിട്ട ശേഷം പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ കേസെടുത്ത പൊലീസ് ആശുപത്രിയിലെ വാർഡ് ബോയ് ആയ ഖുശിറാം ഗുജ്ജാറിനെ അറസ്റ്റ് ചെയ്തു.

ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയെ തിങ്കളാഴ്ച തന്നെ ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു. അന്നേ ദിവസം രാത്രിയാണ് വാർഡ് ബോയ് ഐ.സി.യുവിലെത്തി ലൈംഗികമായി പീഡനത്തിന് ഇരയാക്കിയത്.

പീഡനത്തിരയായ രോഗി സംഭവം ആരോടും പറയാനാകാതെ ഒരു രാത്രി മുഴുവൻ ഐ.സി.യുവിൽ കിടന്ന് വേദനിക്കുകയായിരുന്നു. പിന്നീട് നഴ്സിനോട് വിവരം പറയാൻ ശ്രമിച്ചെങ്കിലുംഅത് ഫലം കണ്ടില്ല.

പിറ്റേ ദിവസം രാവിലെ ഭർത്താവ് കാണാൻ എത്തിയപ്പോഴാണ് പീഡനത്തിനിരയായ വിവരം ഒരു കടലാസിൽ എഴുതി അറിയിച്ചത്. തുടർന്ന് യിവതിയുടെ ഭർത്താവ് പോലീസിൽ പരാതി നൽകുകയായിരുന്നു.

ശസ്ത്രക്രിയയെ തുടർന്ന് ഐ.സി.യുവിലേക്ക് മാറ്റിയതിനാൽ തന്നെ ആശുപത്രിയിൽ നിൽക്കാൻ അനുവദിച്ചിരുന്നില്ലെന്നാണ് സ്ത്രീയുടെ ഭർത്താവ് പറയുന്നത്. അതിനാൽ തിങ്കളാഴ്ച തന്നെ വീട്ടിലേക്ക് പോയി. പിറ്റേ ദിവസം ഭാര്യയെ കാണാൻ എത്തിയപ്പോഴാണ് വിവരം അറിഞ്ഞത്.

പൊട്ടിക്കരഞ്ഞു കൊണ്ടാണ് സംസാരിക്കാൻ കഴിയാതിരുന്ന ഭാര്യ പീഡനത്തിനിരയായ വിവരം എഴുതി നൽകിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. യുവതിയുടെ ഭർത്താവ് ചിത്രകൂട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതനുസരിച്ച് കേസെടുത്തതായും പ്രതിയെ പിടികൂടിയതായും ഡി.സി.പി. പ്രദീപ് മോഹൻ ശർമ വ്യക്തമാക്കി.

സംഭവത്തിൽ ആശുപത്രിയിൽ നിന്നുള്ള കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്. കൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതടക്കം പരിശോധിച്ചു വരികയാണെന്നും പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസം ജയ്പുരിൽ യുവതിയെ ഭർത്താവിന്റെ മുന്നിൽ വെച്ച് മുൻഭർത്താവിന്റെ സഹോദരൻ ബലാത്സംഗത്തിന് ഇരയാക്കി. കേസിൽ യുവതിയുടെ മുൻഭർത്താവിന്റെ സഹോദരൻ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചിട്ടുണ്ട്.

ശനിയാഴ്ച രാത്രി ഭർത്താവിനും കുഞ്ഞിനും സഹോദരിക്കുമൊപ്പം വീട്ടിലേക്ക് പോവുകയായിരുന്ന യുവതിക്ക് നേരെയാണ് അതിക്രമം നടന്നത്. യുവതിയുടെ മുൻഭർത്താവിന്റെ സഹോദരനും ഇയാളുടെ സുഹൃത്തുക്കളും കുടുംബത്തെ വഴിയിൽ തടയുകയായിരുന്നു.

യുവതിയുടെ ഭർത്താവിനെ മർദിച്ചവശനാക്കി കൈയും കാലും കെട്ടിയിടുകയായിരുന്നു. പിന്നാലെ സമീപത്തെ വയലിലേക്ക് ഇവരെ വലിച്ചിഴച്ചു കൊണ്ടുപോയി. ഇതിനു ശേഷമാണ് ഭർത്താവിന്റെ മുന്നിലിട്ട് ബലാത്സംഗം ചെയ്തത്.

യുവതിയുടെ മുൻഭർത്താവിന്റെ സഹോദരൻ ഉൾപ്പെടെ അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നത്. കൂട്ടബലാത്സംഗത്തിന് ശേഷം പ്രതികൾ സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. യുവതിയും കുഞ്ഞും സഹോദരിയും റോഡിലേക്കെത്തി യാത്രക്കാരോട് സഹായം അഭ്യർഥിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

തുടർന്ന് പോലീസ് കേസെടുക്കുകയും അന്വേഷണം നടത്തി മൂന്ന് പ്രതികളെ പിടികൂടുകയുമായിരുന്നു. സംഭവത്തിൽ അഞ്ച് പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. പിടികൂടാനുള്ള പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പോലീസ് പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (7 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends