കണ്ണില്ലാത്ത കൊടും ക്രൂരതകള്‍ ആവര്‍ത്തിക്കുന്നു... ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയു കിടക്കയില്‍ യുവതിയെ ജീവനക്കാരന്‍ കെട്ടിയിട്ട് പീഡിപ്പിച്ചു

ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി പീഡനത്തിന് ഇരയായതായി പരാതി. ജയ്പുരിലെ ഷാല്‍ബി ആശുപത്രിയിലാണ് ക്രൂര സംഭവം അരങ്ങേറിയത്. ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന യുവതിയെ വാര്‍ഡ് ബോയി രാത്രി മുഴുവന്‍ ആവര്‍ത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. ഓക്‌സിജന്‍ ട്യൂബ് ഘടിപ്പിച്ചിരുന്ന യുവതിയുടെ മുഖംമറച്ച് കൈകള്‍ കെട്ടിയിട്ടാണ് പീഡനം നടന്നത്. സംഭവത്തെക്കുറിച്ച് നഴ്‌സിനോട് വിവരം പറയാന്‍ തുനിഞ്ഞപ്പോള്‍ പ്രതി ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. പിന്നീട് രാവിലെ ഭര്‍ത്താവിനോടാണ് യുവതി വിവരം പറയുന്നത്. തുടര്‍ന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha
























