കോവിഡ് പശ്ചാത്തലത്തിൽ കേന്ദ്രീയ വിദ്യാലയങ്ങളില്‍ കഴിഞ്ഞ വര്‍ഷം അധ്യാപക നിയമനം നടന്നിട്ടില്ല... അതേസമയം ജവഹർ നവോദയ വിദ്യാലയങ്ങളിൽ 572 പുതിയ അധ്യാപക നിയമനങ്ങൾ നടന്നുവെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി...

കോവിഡ് വൈറസ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം കേന്ദ്രീയ വിദ്യാലയത്തിൽ പുതിയ അധ്യാപക നിയമനങ്ങൾ നടന്നിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാൽ വ്യക്തമാക്കി.
എന്നാൽ ജവഹർ നവോദയ വിദ്യാലയങ്ങളിൽ 572 പുതിയ അധ്യാപക നിയമനങ്ങൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം ലോക്സഭയിൽ അറിയിച്ചു. കേന്ദ്രീയ വിദ്യാലയങ്ങളിൽ ആകെ 40,662 അധ്യാപകരും ജവഹർ നവോദയ വിദ്യാലയത്തിൽ 11,808 അധ്യാപകരുമാണ് നിലവിൽ ജോലിയിലുള്ളത്.
പുതിയ കേന്ദ്രീയ വിദ്യാലയങ്ങളും നവോദയ വിദ്യാലയങ്ങളും അനുവദിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് കേന്ദ്ര സർക്കാർ മന്ത്രാലയങ്ങൾ, ഡിപ്പാർട്ട്മെന്റുകൾ/സംസ്ഥാന സർക്കാർ/കേന്ദ്രഭരണ പ്രദേശങ്ങൾ
എന്നിവയിൽ നിന്ന് ആവശ്യമായ സ്ഥലം, സ്കൂൾ നിർമാണത്തിനുള്ള എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന സൗകര്യങ്ങൾ എന്നിവ ലഭിക്കുന്ന മുറയ്ക്ക് പ്രെപ്പോസലുകൾ വിളിച്ച് മാത്രമേ നടപ്പാക്കുവെന്നും അദ്ദേഹം മറുപടി നൽകിയിട്ടുണ്ട്.
2014 മേയ് 31-നാണ് തമിഴ്നാട്ടിലൊഴികെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും ഓരോ ജില്ലകളിലും ജവഹർ നവോദയ വിദ്യാലയം സ്ഥാപിക്കാനുള്ള തീരുമാനം കേന്ദ്രമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha
























