കര്‍ഷകരുടെ വരുമാനം മൂന്നിരട്ടിയാക്കും; പ്രതിവര്‍ഷം അഞ്ച് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും; സൗജന്യ റേഷന്‍ ഉൾപ്പെടയുള്ള വാഗ്ദാനങ്ങളുമായി പ്രകടനപത്രിക പുറത്തി മമത ബാനര്‍ജി

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. പ്രതിവര്‍ഷം അഞ്ച് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് തൃണമൂല്‍ വാഗ്ദാനം. സൗജന്യ റേഷന്‍ നല്‍കുമെന്നും പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് മമത ബാനര്‍ജി പറഞ്ഞു.
തങ്ങള്‍ അധികാരത്തില്‍ എത്തിയശേഷം നല്കി വാഗ്ദാനങ്ങള്‍ നൂറ് ശതമാനവും പൂര്‍ത്തീകരിച്ചുവെന്നും മമത പറഞ്ഞു. തങ്ങള്‍ ചെയ്ത ജോലിയെ ഇതിനകം ലോകം പ്രശംസിച്ചു. ഐക്യരാഷ്ട്രസഭയില്‍നിന്നും അവാര്‍ഡുകള്‍ ലഭിച്ചു. കര്‍ഷകരുടെ വരുമാനം മൂന്നിരട്ടിയാക്കിയെന്നും സംസ്ഥാനത്തെ ദാരിദ്യ്രം 40 ശതമാനം കുറച്ചുവെന്നും മമത അവകാശപ്പെട്ടു.
https://www.facebook.com/Malayalivartha
























