തമിഴ്‌നാട്ടില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ മത്സരിക്കുന്ന മണ്ഡലത്തിലെ പ്രതിപക്ഷ നേതാക്കളുടെ വീട്ടില്‍ റെയ്ഡ്...

തമിഴ്‌നാട്ടില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ പ്രതിപക്ഷ നേതാക്കളുടെ വീട്ടില്‍ റെയ്ഡ് നടത്തി.
എല്‍. മുരുകന്‍ മത്സരിക്കുന്ന തിരുപ്പൂരിലെ താരാപുരം മണ്ഡലത്തിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. ഡി.എം.കെ., എം.ഡി.എം.കെ., മക്കള്‍ നീതി മയ്യം നേതാക്കളുടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്.
ഡി.എം.കെ. തിരുപ്പൂര്‍ ടൗണ്‍ സെക്രട്ടറി കെ.എസ്. ധനശേഖരന്‍, എം.ഡി.എം.കെ. ജില്ലാ അസി.സെക്രട്ടറി കവിന്‍ നാഗരാജന്‍, മക്കള്‍ നീതി മയ്യം ഖജാന്‍ജി ചന്ദ്രശേഖര്‍ എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമാണ് പരിശോധന നടത്തിയത്.
ബുധനാഴ്ച രാവിലെയാണ് കവിന്‍ നാഗരാജിന്റെ വീട്ടില്‍ പരിശോധന തുടങ്ങിയത്. പിന്നീട് വൈകീട്ട് ധനശേഖരന്റെയും ചന്ദ്രശേഖറിന്റെയും വീടുകകളിലും ചന്ദശേഖറിന്റെ ഉടമസ്ഥതയിലുള്ള അനിതടെക്സ്‌കോട്ട് ലിമിറ്റഡിന്റെ ഓഫീസിലും പരിശോധന നടത്തുകയായിരുന്നു.
താരാപുരത്ത് എല്‍. മുരുകനെ എതിര്‍ത്ത് മത്സരിക്കുന്നത് ഡി.എം.കെയുടെ കായല്‍വിഴി സെല്‍വരാജാണ്. ചാര്‍ളിയാണ് മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥി.
"https://www.facebook.com/Malayalivartha
























