ട്രക്ക് ഓടിച്ച ഡ്രൈവര്‍ക്ക് ഹെല്‍മറ്റില്ലാത്തതിന് പിഴ; ആയിരം രൂപ പിഴ ചുമത്തി പോലീസ്; ഉദ്യോഗസ്ഥര്‍ സാധാരണക്കാരില്‍ നിന്ന് പല വിധത്തില്‍ പണം പിടിച്ചെടുക്കുകയാണെന്ന് പരാതി

ട്രക്ക് ഓടിച്ച ഡ്രൈവര്‍ക്ക് ഹെല്‍മറ്റില്ലാത്തതിന് പിഴ. പ്രമോദ് കുമാര്‍ സ്വയിനെന്ന ഡ്രൈവര്‍ക്കാണ് ഹെല്‍മെറ്റ് ധരിക്കാതെ ട്രക്ക് ഓടിച്ചതിന് പിഴയടയ്‌ക്കേണ്ടിവന്നത്. ഒഡീഷയിലെ ഗഞ്ചാമിലാണ് സംഭവം.
മൂന്ന് വര്‍ഷത്തോളമായി കുടിവെള്ളം വിതരണം ചെയ്യുന്ന ട്രക്കാണ് പ്രമോദ് കുമാര്‍ ഓടിക്കുന്നത്. അതിന്റെ പെര്‍മിറ്റ് പുതുക്കാനായി ബുധനാഴ്ചയാണ് പ്രമോദ് ആര്‍ടി ഓഫീസിലെത്തിയത്. അപ്പോഴാണ് പ്രമോദിന്റെ പേരില്‍ പിഴയുടെ ചെല്ലാന്‍ അടയ്ക്കാനുണ്ടെന്ന് അറിയുന്നത്. തുടര്‍ന്ന് വിശദമായി പരിശോധിക്കുമ്ബോഴാണ് ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിനാണെന്ന് വ്യക്തമായത്.
തുടര്‍ന്ന് താന്‍ ട്രക്കാണ് ഓടിക്കുന്നതെന്ന് പ്രമോദ് അറിയിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ അത് ചെവിക്കൊണ്ടില്ല. പിഴയൊടുക്കാതെ പെര്‍മിറ്റ് നല്‍കില്ലെന്ന് ഉദ്യോഗസ്ഥര്‍ തീര്‍ത്തുപറഞ്ഞു. ആയിരം രൂപ പിഴത്തുകയാണ് പ്രമോദ് ഹെല്‍മെറ്റ് വെയ്ക്കാതെ ട്രക്ക് ഓടിച്ചതിന് അടച്ചത്. ഉദ്യോഗസ്ഥര്‍ സാധാരണക്കാരില്‍ നിന്ന് പല വിധത്തില്‍ പണം പിടിച്ചെടുക്കുകയാണെന്നാണ് പ്രമോദിന്റെ പരാതി.
https://www.facebook.com/Malayalivartha
























