ഫേസ്ബുക്കിൽ ഗ്രൂപ്പുകൾക്ക് കടിഞ്ഞാൺ; ഇനി മുതൽ രാഷ്ട്രീയ, സാമൂഹിക ഗ്രൂപ്പുകൾ നിർദ്ദേശിക്കില്ല

ഇനി മുതൽ രാഷ്ട്രീയ, സാമൂഹിക ഗ്രൂപ്പുകൾ ഉപഭോക്താക്കൾക്ക് നിർദ്ദേശിക്കില്ലെന്ന് ഫേസ്ബുക്ക്. രാഷ്ട്രീയപരവും സാമൂഹികപരവുമായ വിഷയങ്ങളിൽ ഫേസ്ബുക്കിലെ സമ്മർദ്ദം ഒഴിവാക്കാനാണ് നടപടി. ഒപ്പം, ഫേസ്ബുക്ക് നിർദ്ദേശങ്ങൾ പാലിക്കാത്ത ഗ്രൂപ്പുകൾ കൂടുത പേരിലേക്ക് എത്താതിരിക്കാനും ഫേസ്ബുക്ക് നടപടി സ്വീകരിക്കും. അൽഗോരിതം ഉപയോഗിച്ച് ഇത്തരം ഗ്രൂപ്പുകൾ നിർദ്ദേശിക്കുന്നത് നിയന്ത്രിക്കാനാണ് ഫേസ്ബുക്ക് ശ്രമിക്കുന്നത്.
സമാന ചിന്താഗതി ഉള്ളവർക്ക് ഒരുമിച്ച് കൂടാവുന്ന ഇടമെന്ന നിലയിലാണ് ഗ്രൂപ്പുകളെ ഫേസ്ബുക്ക് കാണുന്നത്. ഗ്രൂപ്പുകളിൽ തങ്ങൾ വലിയ തോതി നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് ഫേസ്ബുക്ക് തന്നെ അറിയിച്ചിരുന്നു. എന്നാൽ, ഗ്രൂപ്പുകൾ വഴി വ്യാപകമായി വ്യാജവാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു എന്നും ഗവേഷകർ മുന്നറിയിപ്പ് നൽകിയതിൻ്റെ പശ്ചാത്തലത്തിലാണ് ‘ഗ്രൂപ്പ് കളിക്ക്’ കടിഞ്ഞാണിടാൻ ഫേസ്ബുക്ക് ഒരുങ്ങുന്നത്.
യുവതലമുറയുടെ ഇടയിൽ നിന്നും പ്രായഭേദമില്ലാതെ ജനങ്ങൾക്കിടയിലേക്ക് വളരെ വേഗത്തിൽ പടർന്നുപിടിച്ച ഒരു സമൂഹ മാധ്യമമാണ് ഫേസ്ബുക്. പറയാനുള്ളതെന്തും ഒട്ടും മടിയില്ലാതെ തുറന്നു പറയാനുള്ള ഒരു വേദി. ലൈക്കുകളും കമന്റുകളും തുടങ്ങി ഒട്ടേറെ രീതികൾ ഫേസ്ബുക്കിൽ ഉണ്ട്. ലോകത്തിലെവിടെയുള്ളവരെയും നമ്മുടെ സുഹൃത്താക്കി മാറ്റാൻ ഈ സമൂഹ മാധ്യമത്തിലൂടെ നമുക്ക് സാധിക്കുന്നു. മാർക്ക് സുക്കർബർഗിന്റെ ആശയത്തിൽ ഉയർന്നുവന്നതാണ് ഫേസ്ബുക്. പക്ഷെ എവിടെയൊക്കെയോ ഫേസ്ബുക്കിനെ പലരും ദുരുപയോഗം ചെയ്തുവരുന്നുണ്ട്.
നേരത്തെ, രാഷ്ട്രീയ പോസ്റ്റുകൾ ടൈംലൈനിൽ നിന്ന് കുറയ്ക്കണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടിരുന്നതായി ഫേസ്ബുക്ക് പറഞ്ഞിരുന്നു. ഇതും പുതിയ നീക്കത്തിനു പ്രചോദനമായി. ഇനി രൂപീകരിക്കപ്പെടുന്ന ഗ്രൂപ്പുകൾ ഉപഭോക്താക്കൾക്ക് നിർദ്ദേശിക്കണമെങ്കിൽ 21 ദിവസം കാത്തിരിക്കേണ്ടി വരും. ഈ ഗ്രൂപ്പ് എത്തരത്തിലാണ് പ്രവർത്തിക്കുന്നത് എന്ന് നോക്കി മാത്രമേ ഫേസ്ബുക്ക് തീരുമാനം എടുക്കൂ.
https://www.facebook.com/Malayalivartha
























