സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൊവിഡ് ചട്ടങ്ങള്‍ പാലിക്കണമെന്ന് മുന്നറിയിപ്പുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൊവിഡ് ചട്ടങ്ങള്‍ പാലിക്കണമെന്ന് മുന്നറിയിപ്പുമായി മഹാരാഷ്ട്ര സര്‍ക്കാര്‍.
മാസ്‌ക് ധരിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും തയ്യാറായില്ലെങ്കില്‍ വീണ്ടും ലോക്ഡൗണ്‍ വേണ്ടിവരുമെന്ന് സംസ്ഥാന മന്ത്രി നവാബ് മാലിക് അറിയിച്ചു.
ലോക്ഡൗണ്‍ നടത്താന്‍ തീരുമാനിക്കണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാല്‍ കൊവിഡ് ചട്ടങ്ങള്‍ ലംഘിക്കുന്നതിനെതിരെ ശക്തമായ നടപടികള്‍ തുടരും.പ്രധാനമന്ത്രിയുമായുളള യോഗത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ 45 വയസിന് മുകളിലുളള എല്ലാവര്‍ക്കും വാക്സിനേഷന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടു.
നിലവില്‍ വിവിധ രോഗങ്ങളുളളവര്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ വാക്സിന്‍ കുത്തിവയ്പ്പ് നടത്തുന്നത്. കൊവിഡ് വ്യാപനം ശക്തമായ പാല്‍ഖര്‍ ജില്ലയില്‍ രോഗം നിയന്ത്രിക്കാന്‍ ശക്തമായ നടപടികള്‍ തുടങ്ങി.
സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍. ഹോസ്റ്റലുകള്‍ എന്നിവ ഇനി അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടാന്‍ ജില്ലാ കളക്ടര്‍ ഡോ.മണിക് ഗുര്‍സല്‍ ഉത്തരവിട്ടു. ബുധനാഴ്ച മാത്രം മഹാരാഷ്ട്രയില്‍ 23,179 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
തുടര്‍ച്ചയായി ആറാമത്തെ ദിവസമാണ് സംസ്ഥാനത്ത് പ്രതിദിന രോഗവര്‍ദ്ധന ഉണ്ടാകുന്നത്. 23,70,507 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ബുധനാഴ്ച 84 മരണങ്ങളാണ് സംസ്ഥാനത്തുണ്ടായത്.ആകെ മരണം ഇതോടെ 53,080 ആയി.
"
https://www.facebook.com/Malayalivartha
























