Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ തരംഗമായി ജീൻസുകൾ; ഞങ്ങളുടെ വസ്ത്രമല്ല നിങ്ങളുടെ മനോഭാവമാണ് മാറേണ്ടതെന്ന് ട്വീറ്റുകൾ

18 MARCH 2021 02:23 PM IST
മലയാളി വാര്‍ത്ത

ജീൻസ് ധരിക്കുന്നതിനു എതിരായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീര്‍ഥ്​ സിങ്​ റാവത്തിന്‍റെ പരാമര്‍ശം പുറത്ത്​ വന്നതിന്​ പിന്നാലെ സമൂഹമാധ്യമങ്ങളിൽ തരംഗമായി കീറിയ ജീന്‍സുകള്‍. ഉത്തരാഖണ്ഡ്​ ബാലാവകാശ കമ്മീഷന്‍ നടത്തിയ പരിപാടിക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ ജീന്‍സിനെ കുറിച്ച് പരാമർശിച്ചത്. റിപ്പ്ഡ് ജീന്‍സ്' ധരിക്കുന്ന സ്ത്രീകള്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നായിരുന്നു റാവത്തിന്റെ പരാമർശം.

ബാലാവകാശ കമ്മീഷന്‍ പരിപാടിയുടെ യാത്രക്കിടെ വിമാനത്തില്‍ രണ്ട്​ സ്​ത്രീകള്‍ കീറിയ ജീന്‍സ്​ ധരിച്ച്‌​ ഒരു കുട്ടിയുമായി എത്തിയിരുന്നു. കുട്ടികള്‍ക്ക്​ വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയുടെ അംഗങ്ങളാണ്​ അവരെന്നായിരുന്നു പറഞ്ഞത്​. ഇത്തരക്കാര്‍ സമൂഹത്തിന്​ എന്ത്​ സന്ദേശമാണ്​ നല്‍കുന്നത്​. കത്രിക ഉപയോഗിച്ച്‌​ ജീന്‍സിനെ അല്ല സംസ്കാര​ത്തെയാണ്​ ഇവര്‍ മുറിച്ചു മാറ്റുന്നതെന്ന്​ മുഖ്യമന്ത്രി ആരോപിച്ചു.

ഈ പ്രസ്​താവന പുറത്ത്​ വന്നതോടെയാണ്​ ട്വിറ്ററില്‍ ജീന്‍സ്​ തരംഗമായത്​. കോണ്‍ഗ്രസ്​ നേതാവ്​ സഞ്​ജയ്​ ജായാണ്​ കീറിയ ജീന്‍സിന്‍റെ ചിത്രമിട്ട്​ പ്രതിഷേധത്തിന്​ തുടക്കമിടുന്നത്​. പിന്നീട്​ നടി ഗുല്‍ പനാങ്​, ശിവസേന നേതാവ്​ പ്രിയങ്കചതുര്‍വേദി മുന്‍ മിസ്​ ഇന്ത്യ സിമ്രാന്‍ കൗര്‍ മുണ്ഡി എന്നിവരെല്ലാം പ്രതിക്ഷേധവുമായി രംഗത്ത് എത്തുക ആയിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെ തന്നെ വിമര്‍ശനം ഉയരുകയായിരുന്നു. 'റിപ്പ്ഡ് ജീന്‍സ്' അധികം വൈകാതെ തന്നെ ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയി. ഇതേ ജീന്‍സ് ധരിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് സ്ത്രീകള്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയത്. ഇക്കൂട്ടത്തില്‍ കടുത്ത ഭാഷയില്‍ പ്രതികരണവുമായെത്തിയവരില്‍ ഒരാള്‍ നടന്‍ അമിതാഭ് ബച്ചന്റെ ചെറുമകള്‍ നവ്യ നവേലി നന്ദയാണ്. 'ഞങ്ങളുടെ വസ്ത്രങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്നതിന് മുമ്പ് നിങ്ങളുടെ മനോഭാവം മാറ്റു. കാരണം ഇതുപോലുള്ള സന്ദേശങ്ങള്‍ സമൂഹത്തിലെത്തുന്നതാണ് ഇവിടെ ഞെട്ടിക്കുന്ന ഒരേയൊരു കാര്യം' എന്നായിരുന്നു നേവി ഇൻസ്റ്റയിൽ കുറിച്ചത്.

'ജീന്‍സ് ധരിച്ച സ്ത്രീകള്‍ക്ക് കുട്ടികള്‍ക്ക് ശരിയായ അന്തരീക്ഷം നല്‍കാന്‍ കഴിയില്ല' എന്ന പ്രസ്താവനയോട് പ്രതികരിച്ച നവ്യ, 'നിങ്ങള്‍ക്ക് കഴിയുമോ എന്ന മറുചോദ്യമാണ് ചോദിച്ചത്. ഒപ്പം റിപ്പ്ഡ് ജീന്‍സ് ധരിച്ച ഒരു ചിത്രവും പങ്കു വെച്ചിരിക്കുകയാണ്. അവ ഞാന്‍ അഭിമാനത്തോടെ അവരെ ധരിക്കുമെന്ന് കുറിപ്പോടു കൂടിയാണ് ചിത്രം പങ്കുവെച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (7 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends