ഇന്ത്യയിൽ കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്നു; കോവിഡ് രണ്ടാം തരംഗം ഉണ്ടാകുവാൻ സാധ്യത ; മുന്നറിയിപ്പ് നൽകി ആരോഗ്യ മന്ത്രാലയം; മുൻകരുതലെടുക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം

രാജ്യത്ത് വീണ്ടുമത് സംഭവിക്കുകയാണ്. നടുങ്ങിത്തരിച്ച് രാജ്യം. പ്രധാന മന്ത്രിയുടെ ആ വാക്കുകൾ സൂചിപ്പിക്കുന്നത് എന്ത് ? രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ഉണ്ടാകുന്നുവോ എന്ന ആശങ്ക പങ്കിട്ട് ആരോഗ്യ
മന്ത്രാലയം. മാത്രമല്ല ജാഗ്രതാ നിര്‍ദേശവും നൽകിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രധാന മന്ത്രിയും ഈ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗത്തിന്റെ സൂചന നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം രംഗത്ത് .
ഇന്ത്യയിൽ കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ കോവിഡിന്റെ രണ്ടാം തരംഗം പിടിച്ചു നിർത്താൻ നടപടികൾ കൈകൊള്ളാൻ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്കു നിർദേശം നൽകി .
കഴിഞ്ഞ രണ്ടാഴ്ചകളിലായി രാജ്യത്തെ 16 സംസ്ഥാനങ്ങളിലെ 70 ജില്ലകളിൽ കോവിഡ് കേസുകളിൽ 150 ശതമാനമാണ് വർധന. മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തിസ്ഗഢ്, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന, ഡൽഹി, ഹിമാചൽ പ്രദേശ് ആന്ധ്രാപ്രദേശ്, എന്നിവിടങ്ങളിൽ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് ക്രമാതീതമായി ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നതായി ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ പറഞ്ഞു.
കോവിഡ് രണ്ടാം തരംഗം ഉണ്ടാകാതെ തടയേണ്ടത് നിര്‍ണായകമാണെന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുക, പരിശോധന വര്‍ധിപ്പിക്കുക, മാസ്‌ക് ഉള്‍പ്പെടെയുള്ള നിയന്ത്രണ നിര്‍ദേശങ്ങള്‍ നടപ്പാക്കുക തുടങ്ങിയ നിര്‍ദേശങ്ങളായിരുന്നു പ്രധാനമന്ത്രി മുന്നോട്ടുവച്ചത്.
കോവിഡ് മഹാമാരി ഇപ്പോള്‍ തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജ്യത്താകെ വീണ്ടും രോഗബാധ പൊട്ടിപ്പുറപ്പെടുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പു നല്‍കി. കടുത്ത നിയന്ത്രണങ്ങളിലൂടെ രണ്ടാം തരംഗം അടിയന്തരമായി തടഞ്ഞേ മതിയാകൂവെന്നും പ്രധാനമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























