മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു... 24 മണിക്കൂറിനിടെ 25,833 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചു

മഹാരാഷ്ട്രയില്‍ മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ 24 മണിക്കൂറിനിടെ 25,833 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 23,96,340 ആയി ഉയര്‍ന്നതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.24 മണിക്കൂറിനിടെ 58 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 53,138 ആയി ഉയര്‍ന്നു. കഴിഞ്ഞ മണിക്കൂറുകളില്‍ 12,764 പേരാണ് പുതുതായി രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 21,75,565 ആയി ഉയര്‍ന്നു. നിലവില്‍ 1,66,353 പേരാണ് ചികിത്സയില്‍ കഴിയുന്നത്. മുംബയില്‍ മാത്രം പുതുതായി 2877 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നാഗ്പൂരിലും വൈറസ് വ്യാപനം രൂക്ഷമാണ്. 24 മണിക്കൂറിനിടെ 3796 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. തമിഴ്ട്ടിലും കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. 24 മണിക്കൂറിനിടെ 989 പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha
























