ലൈംഗിക പീഡന കേസിൽ ജാമ്യം ലഭിക്കാന്‍ ഇരയുടെ കൈയില്‍ രാഖി കെട്ടണമെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കി; നടപടി ഒന്‍പത് വനിത അഭിഭാഷകര്‍ ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയിൽ

ലൈംഗിക പീഡന കേസിലെ പ്രതിക്ക് ജാമ്യം ലഭിക്കാന്‍ ഇരയായ പെണ്‍കുട്ടിയുടെ കൈയില്‍ രാഖി കെട്ടണമെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ വിചിത്ര വിധി സുപ്രീം കോടതി റദ്ദാക്കി. മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്ത് ഒന്‍പത് വനിത അഭിഭാഷകര്‍ ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി.
ലൈംഗിക പീഡനത്തിന് ഇരകളാകുന്നവരെ പ്രതിയില്‍ നിന്നു സംരക്ഷിക്കണമെന്നാണ് നിയമം അനുശാസിക്കുന്നതെന്നും മധ്യപ്രദേശ് ഹൈക്കോടതിയുടെ നടപടി അതിനു വിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. പ്രതിയോട് ഇരയുടെ വീട്ടില്‍ ചെന്ന് രാഖി കെട്ടാനുള്ള വിധി ഇരയുടെ അഭിമാനത്തിന് ക്ഷതമേല്പ്പിക്കുമെന്നും അഭിഭാഷകര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
2020 ഏപ്രിലില്‍ നടന്ന ലൈംഗിക കേസില്‍ ജാമ്യം തേടിയ പ്രതിയോടാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ചാണ് ഇരയ്ക്ക് രാഖി കെട്ടിക്കൊടുക്കാന്‍ ഉത്തരവിട്ടത്.
https://www.facebook.com/Malayalivartha
























