Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഇന്ത്യയും പാക്കിസ്ഥാനും പലപ്പോഴും നേര്‍ക്കുനേര്‍ വരാറുണ്ട്... വാക് യുദ്ധവും, അല്ലാത്ത യുദ്ധവും ഒക്കെ കണ്ടിട്ടുണ്ട്; ഇപ്പോഴിതാ പാക്കിസ്ഥാന് ശരിക്കും ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുത്തിരിക്കുകയാണ് ഇന്ത്യ

19 MARCH 2021 12:48 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയും പാക്കിസ്ഥാനും പലപ്പോഴും നേര്‍ക്കുനേര്‍ വരാറുണ്ട്. വാക് യുദ്ധവും, അല്ലാത്ത യുദ്ധവും ഒക്കെ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ പാക്കിസ്ഥാന് ശരിക്കും ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുത്തിരിക്കുകയാണ് ഇന്ത്യ.

 

ഇന്ത്യയും പാകിസ്താനും ഭൂതകാലം മറന്ന് ഒരുമിച്ച് മുന്നോട്ട് പോകേണ്ട സമയമായെന്ന് പാകിസ്താന്‍ ആര്‍മി ചീഫ് ജനറല്‍ ഖമര്‍ ജാവേദ് ബജ്വ. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള മികച്ച സംഭാഷണം നടക്കണമെങ്കില്‍ ഇന്ത്യ ജമ്മു കശ്മീരില്‍ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കണമെന്നും പാകിസ്താന്‍ ആവശ്യപ്പെട്ടു.

 

'ആണവശക്തികളായ രണ്ട് രാജ്യങ്ങള്‍ക്കിടയിലുള്ള തര്‍ക്കങ്ങളും പ്രശ്നങ്ങളും പരിഹരിക്കുന്നതിന് കശ്മീരിലെ വിഷയം ഒരു തടസമായി തുടരുകയാണ്. കശ്മീരാണ് പ്രശ്നങ്ങളുടെ പ്രധാന ബിന്ദു. സമാധാനപരമായ മാര്‍ഗങ്ങളിലൂടെ കശ്മീര്‍ തര്‍ക്കം പരിഹരിച്ചില്ലെങ്കില്‍ അന്താരാഷ്ട്ര തലത്തിലുള്ള പല ഉടമ്പടികളും തെറ്റാന്‍ സാധ്യതയുണ്ടെന്നും' സൈനിക മേധാവി വ്യക്തമാക്കി.

 

ജമ്മു കശ്മീരിലും മറ്റ് നിയന്ത്രണമേഖലയിലും വെടിനിര്‍ത്തല്‍ കരാര്‍ കര്‍ശനമായി പാലിക്കുമെന്ന് ഇന്ത്യയും പാകിസ്താനും ഫെബ്രുവരി 25ന് വീണ്ടും തീരുമാനിച്ചിരുന്നു. ഈ നിമിഷം വരെ വെടിനിര്‍ത്തല്‍ തുടരുകയാണ്. ഇത് നല്ല സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

 

കശ്മീരിലെ ജനങ്ങളുടെ താത്പര്യങ്ങള്‍ക്ക് അനുസൃതമായി പാകിസ്താനും ഇന്ത്യയും ജമ്മു കശ്മീരിലെ പ്രശ്നം മാന്യമായും സമാധാനപരമായും പരിഹരിക്കണമെന്നും ബജ്വ പറഞ്ഞിരുന്നു. അതേസമയം പാകിസ്താന്‍ ആദ്യം സ്വന്തം രാജ്യത്തെ ഭീകരത അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കാന്‍ ശ്രമിക്കണമെന്ന് ഇന്ത്യ മറുപടിയായി പറഞ്ഞു. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നുണ്ട്.

 

എന്നാല്‍ പാകിസ്താന്‍ ആദ്യം സ്വന്തം രാജ്യത്തിനുള്ളിലെ ഭീകരത അവസാനിപ്പിച്ച് പുറത്ത് വരാന്‍ തയ്യാറാകണം. ഭീകരതയും ശത്രുതയും ഇല്ലാത്ത അന്തരീക്ഷത്തില്‍ പാകിസ്താനുമായി സാധാരണ അയല്‍രാജ്യ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് ഇന്ത്യ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

 

ശത്രുതയും ഭീകരതയും ഇല്ലാത്ത അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഉത്തരവാദിത്തം പാകിസ്താനാണെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.

 

 

 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (7 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends