ബംഗാളില്‍ ബി.ജെ.പി ഭരണത്തിലെത്തിയാല്‍ വ്യാവസായിക വളര്‍ച്ചയുണ്ടാകുമെന്ന് കൈലാഷ് വിജയവര്‍ഗിയ;വ്യാവസായിക വളര്‍ച്ച തടഞ്ഞത് മമതയാണെന്നും വിജയവര്‍ഗിയ
ബംഗാളില്‍ ബി.ജെ.പി ഭരണത്തിലെത്തിയാല്‍ വ്യാവസായിക വളര്‍ച്ചയുണ്ടാകുമെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ കൈലാഷ് വിജയവര്‍ഗിയ. വ്യാവസായിക വളര്‍ച്ചയ്ക്ക് ഏറെ സാധ്യതയുള്ള സംസ്ഥാനമാണ് ബംഗാളെന്നും മമത ടാറ്റയെ സിംഗുവില്‍ നിന്ന് ഓടിച്ചതില്‍ പിന്നെ ഒരു വ്യവസായും ബംഗാളിലെ വ്യാവസായിക മേഖലയില്‍ നിക്ഷേപം നടത്തിയില്ലെന്നും വര്‍ഗിയ ആരോപിച്ചു.സി.പി.ഐ.എമ്മിനെ ബംഗാളില്‍ നിന്ന് നീക്കാന്‍ വേണ്ടിമാത്രമാണ് ജനങ്ങള്‍ തൃണമൂലിന് വോട്ട് നല്‍കിയതെന്നും ഇന്ന് ജനങ്ങള്‍ക്ക് വേണ്ടത് വികസലമാണെന്നും അതുകൊണ്ട് ജനങ്ങള്‍ ബി.ജെ.പിയെ പിന്തുണയ്ക്കുമെന്നും വര്‍ഗിയ അവകാശപ്പെട്ടു.
അതേസമയം, സി.പി.ഐ.എമ്മിനും കോണ്‍ഗ്രസിനും വോട്ട് ചെയ്യരുതെന്ന ആഹ്വാനവുമായി മമതാ ബാനര്‍ജി രംഗത്തെത്തിയിട്ടുണ്ട്.മാര്‍ക്‌സിസ്റ്റ് സുഹൃത്തുക്കളാരും തന്നെ സി.പി.ഐ.എമ്മിനോ കോണ്‍ഗ്രസിനോ വോട്ട് നല്‍കരുതെന്നാണ് മമത പറഞ്ഞത്. സി.പി.ഐ.എമ്മിനും കോണ്‍ഗ്രസിനും ബി.ജെ.പിയുമായി കൂട്ടുകെട്ടുണ്ടെന്നും അവര്‍ ആരോപിച്ചു.എന്നാല്‍ മമതയുടെ വിമര്‍ശനത്തിന് പിന്നാലെ പ്രതികരണവുമായി സി.പി.ഐ.എം നേതാവ് സുജന്‍ ചക്രബര്‍ത്തി രംഗത്തെത്തി.മമത മാവോയിസ്റ്റുകളുടെ സുഹൃത്താണെന്നും സി.പി.ഐ.എമ്മിനെ പിന്തുണയ്ക്കുന്നവരെ കൊല്ലാന്‍ മാവോയിസ്റ്റുകളെ മമത ഉപയോഗിച്ചിട്ടുണ്ടെന്നും സുജന്‍ ആരോപിച്ചു.അതെ സമയം ബംഗാളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി അനുമതിയില്ലാതെ തന്റെ പേര് പ്രഖ്യാപിച്ചെന്ന പരാതിയുമായി കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ.ചൗരിംഗീ നിയമസഭാ സീറ്റിലാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് നേതാവ് സോമന്‍ മിത്രയുടെ ഭാര്യ സിഖ മിത്രയെ പാര്‍ട്ടി നാമനിര്‍ദേശം ചെയ്തത്. എന്നാല്‍ തന്റെ പേര് സമ്മതമില്ലാതെയാണ് പ്രഖ്യാപിച്ചതെന്നും താന്‍ മത്സരിക്കുന്നില്ലെന്നും അറിയിച്ച് ഇവര്‍ രംഗത്തെത്തി.ബി.ജെ.പി നേതാവും കുടുംബസുഹൃത്തുമായ സുവേന്തുു അധികാരിയുമായുള്ള കൂടിക്കാഴ്ചയെത്തുടര്‍ന്നാണ് താന്‍ ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചതെന്നും സിഖ മിത്ര പറഞ്ഞിരുന്നു .
https://www.facebook.com/Malayalivartha
























